-
രാജ്യത്തെ ഒട്ടുമിക്ക ദേശീയോദ്യാനങ്ങളെയും ബന്ധിപ്പിച്ചൊരു യാത്ര ഇറ്റലി നടത്താനൊരുങ്ങുന്നു. ഇരുപത്തഞ്ചോളം ദേശീയോദ്യാനങ്ങളെ ഒറ്റ യാത്രയിൽ കോർത്താണ് പുതിയൊരു ആശയത്തിന് ഇറ്റാലിയൻ സർക്കാർ നേതൃത്വം നൽകുന്നത്.
ആൽപ്സ് മലനിരകളിൽ നിന്നും തുടങ്ങുന്ന യാത്ര സാർഡിനിയയിൽ അവസാനിക്കും. അതായത് ഒറ്റ ടിക്കറ്റെടുത്താൽ ഇറ്റലിയിലെ ഒട്ടുമിക്ക കാഴ്ചകളും കണ്ടു മടങ്ങാം.
അമേരിക്കയിൽ ഇത്തരത്തിലുള്ള യാത്രകളുണ്ടെങ്കിലും ഇറ്റലി ആദ്യമായാണ് ഈ ഹൈക്കിങ് നടക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇടങ്ങളെയും ഈ യാത്രയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഈ യാത്രയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ്പോർട്ട് നൽകും. ഓരോ ഇടങ്ങളും പിന്നിടുമ്പോൾ അത് പാസ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്യും.
എന്നുമുതലാണ് ഈ യാത്ര തുടങ്ങുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇറ്റലിയിലേക്ക് യാത്ര നടത്തുന്ന സഞ്ചാരികൾക്ക് ഒറ്റ യാത്ര കൊണ്ട് രാജ്യം മുഴുവൻ കറങ്ങാനുള്ള അവസരമാണ് ലഭിക്കുക. അതിനെടുക്കുന്ന ദിവസങ്ങളും താരിഫ് പ്ലാനുകളുമെല്ലാം ഉടൻ തന്നെ ഇറ്റാലിയൻ ടൂറിസം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Content Highlights: Italy to develop a hiking trail to connect all of its national parks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..