ന്ദര്‍ശകര്‍ക്കായി ഗ്രീന്‍പാസ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഇറ്റലി. കായികമത്സരങ്ങള്‍, പ്രധാനപ്പെട്ട മ്യൂസിയങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവ സന്ദര്‍ശിക്കാനുള്ള സാധ്യതകള്‍ എളുപ്പമാക്കാനാണ് ഈ സംവിധാനം. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഓഗസ്റ്റ് 6ന് നിലവില്‍ വരും. ഗ്രീന്‍പാസ് ലഭിക്കുന്നതിനായി 48 മണിക്കൂര്‍ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. 

എന്നാല്‍ വിദേശത്തുനിന്ന് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് എങ്ങനെയാണ് പാസ് ലഭിക്കുക എന്നോ എന്തെല്ലാം രേഖകളാണ് തങ്ങളുടെ രാജ്യത്ത് നിന്നും അതിനായി ഹാജരാക്കേണ്ടതെന്നോ ഇപ്പോള്‍ വ്യക്തമല്ല. ട്രെയിന്‍, ബസ്, വിമാനം എന്നിവയില്‍ സഞ്ചരിക്കാന്‍ ഗ്രീന്‍പാസ് ആവശ്യമായി വന്നേക്കാം. ഇക്കാര്യം സെപ്റ്റംബറില്‍ തീരുമാനമായേക്കുമെന്നാണ് ഇറ്റലിയിലെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 

italy

ഡബ്ല്യൂഎച്ച്ഒയുടെ റിപ്പോര്‍ട്ടുകള്‍പ്രകാരം 21 ദശലക്ഷത്തിലധികം ഇറ്റലിക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കണക്കുകളുണ്ട്. ഏപ്രില്‍ അവസാനത്തോടെയാണ് ഇറ്റലി തങ്ങളുടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിത്തുടങ്ങിയത്. ഇതിനകം ഏകദേശം 40 ദശലക്ഷത്തിലധികം ആളുകള്‍ ഗ്രീന്‍പാസ് സ്വീകരിച്ചതായും ഇറ്റാലിയന്‍ ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.

Content highlights : italy introduce green pass for tourists in visiting museums and restaurants