റോം: ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് ഇറ്റലി നീട്ടി. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കുന്നതിനാണ് നടപടി.

ഏപ്രില്‍ അവസാനം ഏര്‍പ്പെടുത്തിയ വിലക്ക് ഈയാഴ്ച അവസാനിക്കാനിരിക്കേയാണ് പുതിയ തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. എന്നാല്‍, ഈ രാജ്യങ്ങളില്‍നിന്നെത്തുന്ന ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് വിലക്ക് ബാധകമല്ല. 

ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം ഇതുവരെ 53 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ 42 ലക്ഷത്തിലധികം പേര്‍ക്കാണ് ഇറ്റലിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 1.26 ലക്ഷം പേര്‍ രോഗബാധിതരായി മരിച്ചു.

Content Highlights: Italy extends travel ban from India