വാക്‌സിന്‍ സ്വീകരിച്ച യു.എസ് വിനോദസഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി ഇറ്റാലിയന്‍ ഗവണ്‍മെന്റ്.  യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ സുരക്ഷിതയാത്രാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനുശേഷമാണ് അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇറ്റലി പ്രവേശനം സാധ്യമാക്കിയത്. തിങ്കളാഴ്ച മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. 

വാക്‌സിന്‍ സ്വീകരിച്ച റിപ്പോര്‍ട്ട് കാര്‍ഡ് കാണിച്ച് അമേരിക്കന്‍ യാത്രക്കാര്‍ക്ക് പ്രീ അറൈവല്‍ ടെസ്റ്റിംഗ് ഒഴിവാക്കാന്‍ സാധിക്കും. രാജ്യത്തെ റെസ്റ്റോറന്റുകളും ബാറുകളും എല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒപ്പം സ്വിമ്മിംഗ് പൂള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ എന്നിവയും സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നു. വാരാന്ത്യങ്ങളില്‍ രാജ്യത്തെ മ്യൂസിയങ്ങളിലും പരിമിതമായ അളവില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഗ്രീസ്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും വാക്‌സിനെടുത്ത യു.എസ്. വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Content highlights : italy allowed u.s. travellers without quaranting and pre arrival testing