ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 31 ന് പുനരാരംഭിക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നാണ് ആദ്യവിമാനം പുറപ്പെടുക.

ജൂലായ് 31 വരെയുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് സമയവിവരപ്പട്ടിക തയ്യാറായിട്ടുണ്ട്. ഈ മാസം 21 നുശേഷം ഇസ്രയേല്‍ വിസ അനുവദിച്ചവര്‍ക്കാണ് യാത്രചെയ്യാന്‍ കഴിയുക.

മുമ്പ് വിസ ലഭിച്ചിട്ടുള്ളവര്‍ പുതുക്കണം. 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം യാത്രയ്ക്ക് അനിവാര്യമാണ്. അതുപോലെ ഇസ്രായേലിലെത്തിയ ശേഷം യാത്രക്കാര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണം. ക്വാറന്റീനും പൂര്‍ത്തീകരിക്കണം.

Content Highlights: Israel to resume flights to India