ഇരുവഴിഞ്ഞിപ്പുഴ
ഇരുവഴിഞ്ഞിപ്പുഴയുടെ മുക്കംഭാഗത്ത് ടൂറിസം കേന്ദ്രത്തിന്റെ സാധ്യതകള്‍ സജീവമാകുന്നു. തൃക്കുടമണ്ണക്ഷേത്രംമുതല് മുക്കംപാലംവരെ പുഴയോരത്ത് കരിങ്കല്‍ഭിത്തി കെട്ടി ടൂറിസംകേന്ദ്രം നിര്‍മിക്കാനാണ് ആലോചന.
മുക്കാല്‍ കിലോമീറ്ററോളം കരിങ്കല്‍ഭിത്തി കെട്ടുന്നതിനായി പത്തുകോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ജലസേചനവകുപ്പ് ശുപാര്‍ശ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഒരുപഞ്ചായത്തില്‍ ഒരു ടൂറിസംകേന്ദ്രം പദ്ധതിയുടെ ഭാഗമായാണ് പുഴയോരത്ത് വിനോദസഞ്ചാരകേന്ദ്രം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പുഴയോടുചേര്‍ന്ന് ഒട്ടേറെ സ്ഥലം സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇവിടെ വിനോദസഞ്ചാരകേന്ദ്രം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. നടപ്പാതയും ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രവും പൂന്തോട്ടവുമെല്ലാം ഒരുക്കും.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാപാരസ്ഥാപനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ഒട്ടേറെപ്പേര്‍ക്ക് തൊഴിലവസരമൊരുങ്ങും. സന്നദ്ധസംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും സ്പോണ്‍സര്‍ഷിപ്പായും പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ട്.
മാമ്പറ്റ വട്ടോളി ദേവീക്ഷേത്രം, തൃക്കുടമണ്ണക്ഷേത്രം, തൃക്കളിയൂര്‍ ക്ഷേത്രം എന്നിവയെ യോജിപ്പിച്ച് തീര്‍ഥാടനടൂറിസം യാഥാര്‍ഥ്യമാക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലുണ്ട്. വട്ടോളിപ്പറമ്പ് ക്ഷേത്രത്തിലേക്കുള്ള റോഡും ഈ മൂന്നുക്ഷേത്രങ്ങളെയും ബന്ധിപ്പിക്കുന്ന എടവണ്ണകൊയിലാണ്ടി സംസ്ഥാനപാതയും നവീകരിച്ചിട്ടുണ്ട്.
Content Highlights: iruvazhinji river mukkam calicut tourist destination
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..