-
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐ.ആര്.സി.ടി.സി.) വേനലവധിക്കാലത്തേക്കായി റെയില്‍, എയര്‍ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കുന്നു.
ഭാരത് ദര്ശന് ടൂറിസ്റ്റ് ട്രെയിന്‍
മാര്‍ച്ച് 31-ന് കേരളത്തില്‍നിന്നു യാത്ര തിരിച്ച് ഏപ്രില്‍ 12-ന് മടങ്ങിയെത്തുന്ന പാക്കേജിലൂടെ ഗോവ, ജയ്പുര്‍, അമൃത്സര്‍, ഡല്‍ഹി, ആഗ്ര എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വാഹന സൗകര്യം, ടൂര്‍ എസ്കോര്‍ട്ട്, ട്രെയിന്‍ കോച്ചുകളില്‍ സെക്യൂരിറ്റി എന്നീ സേവനങ്ങള്‍ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് 13,230 രൂപ. എല്‍.ടി.സി. സൗകര്യം ലഭ്യമാണ്.
ഷിര്‍ദി ടൂര്‍
മാര്‍ച്ച് 28-ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച് ഏപ്രില്‍ രണ്ടിന് മടങ്ങിയെത്തുന്ന പാക്കേജിലൂടെ ഷിര്‍ദി സായിബാബ ക്ഷേത്രം, ശനി ശിഗ്നാപൂര്‍ ക്ഷേത്രം, ത്രയംബകേശ്വര്‍ ജ്യോതിര്‍ലിംഗം, പഞ്ചവടി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റ്, എ.സി. ഹോട്ടല്‍ താമസം, എ.സി. വാഹനം, ടൂര്‍ എസ്കോര്‍ട്ട് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് 9,955 രൂപ മുതല്‍.
എയര്‍ ടൂര്‍ പാക്കേജുകള്‍
ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ഇറ്റലി, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അതിപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി യൂറോപ്പ് ഗ്രൂപ്പ് ടൂര്‍ പാക്കേജ് മാര്‍ച്ച് 27-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറപ്പെടും. ഏപ്രില്‍ ഒന്‍പതിനാണ് തിരികെയെത്തുക. ടിക്കറ്റ് നിരക്ക് 2,31,000 രൂപ മുതല്‍.
ആഭ്യന്തര വിമാനയാത്ര
ഈ പാക്കേജില്‍ ആറു ദിവസത്തെ ഡല്‍ഹി-ആഗ്ര-ജയ്പുര്‍ പാക്കേജ് മാര്‍ച്ച് 14-ന് കൊച്ചി വിമാനത്താവളത്തില്‍നിന്നു പുറപ്പെടും. ടിക്കറ്റ് നിരക്ക് 28,740 രൂപ.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്:www.irctctourism.com. ഫോണ്‍: 8287932095 (തിരുവനന്തപുരം), 8287932082/8287932114 (എറണാകുളം), 8287932098 (കോഴിക്കോട്)
Content Highlights: IRCTC, IRCTC Vacation Tour Packages, IRCTC Air Tour Packages
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..