ഉദയ്പുർ | ഫോട്ടോ: ജയശ്രീ വി
കൊട്ടാരങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് രാജസ്ഥാന്‍. ചരിത്രമുറങ്ങുന്ന മണ്ണ്. സഞ്ചാരികളുടെ ഹൃദയം നിറയ്ക്കുന്ന കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. രാജസ്ഥാന്‍ കാണാനാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അവസരങ്ങളിലൊന്നാണ് ഐ.ആര്‍.സി.ടി.സിയുടെ ഉദയ്പുര്‍ ടൂര്‍ പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീണ്ടുനില്‍ക്കുന്ന ഈ യാത്ര മാര്‍ച്ച് 30 ന് ആരംഭിക്കും.
5,175 രൂപ മുതലാണ് യാത്രയുടെ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. താമസവും ഭക്ഷണവും നഗരത്തിനുള്ളിലെ യാത്രകളും എല്ലാം ഉള്‍പ്പെടുന്നതാണ് ഈ ടിക്കറ്റ് റേറ്റ്. ഡല്‍ഹിയില്‍ നിന്നാണ് ഉദയ്പുരിലേക്കുള്ള ട്രെയിന്‍ യാത്ര ആരംഭിക്കുക. തിരികെ ഡല്‍ഹിയില്‍ തന്നെ അവസാനിക്കും. ഉദയ്പുരിലെത്തിയാല്‍ താമസം ഒരുക്കിയ ഹോട്ടലില്‍ ചെക്കിന്‍ ചെയ്യാം. നഗരത്തിലെ കാഴ്ചകള്‍ കാണാനായി ടാക്‌സി സൗകര്യങ്ങളും ഒരുക്കും.
ഉദയ്പുരിലെ കൊട്ടാരങ്ങളും തടാകങ്ങളും കോട്ടകളുമെല്ലാം കാണാനും നഗരത്തിന്റെ ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാനും സഹായിക്കുന്ന രീതിയിലാണ് പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാന്റെ കലാരൂപങ്ങളും സംഗീതവും ഭക്ഷണ രീതികളുമെല്ലാം അറിയാനും സാധിക്കും. മ്യൂസിയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളുമെല്ലാം സന്ദര്‍ശിക്കാനുമുള്ള അവസരമുണ്ട്.
5,175 രൂപ മുതല്‍ 16,075 രൂപവരെയുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ യാത്രയില്‍ ലീവ് ട്രാവല്‍ കണ്‍സെഷന്‍ സൗകര്യം പ്രയോജനപ്പെടുത്താനാകും. പാക്കേജുകളുടെ വിശദാംശങ്ങള്‍ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Content Highlights: IRCTC Udaipur Tour Package
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..