Photo: ANI
ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്. രാജ്യത്തെ സിഖ് തീര്‍ഥാടനത്തെ പ്രോത്സാഹിപ്പിക്കാനായി റെയില്‍വേ പ്രത്യേക ഭാരത് ഗൗരവ് ട്രെയിനായ ഗുരു കൃപ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ അഞ്ചിനാണ് രാജ്യത്തെ പ്രധാന സിഖ് തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ഗുരു കൃപ യാത്ര പുറപ്പെടുക.
11 പകലും പത്ത് രാത്രിയും നീണ്ടു നില്‍ക്കുന്ന യാത്ര ഏപ്രില്‍ 15 ന് അവസാനിക്കും. അമൃത്സറിലെ സുവര്‍ണ ക്ഷേത്രവും അനന്ത്പുര്‍സാഹിബിലെ ഗുരുദ്വാരയും കിരാത്പുര്‍ സാഹിബിലെ ഗുരുദ്വാരയും ഉള്‍പ്പടെ പഞ്ചാബിലെ പ്രധാന സിഖ് കേന്ദ്രങ്ങളെല്ലാം ഒറ്റ യാത്രയില്‍ കാണാനായി സാധിക്കും.
ഉത്തര്‍പ്രദേശിലെ ബറേലി, ലക്നൗ, സിതാപൂര്‍, പിലിഭിത്ത് എന്നീ സ്റ്റേഷനുകളില്‍ നിന്ന് ഗുരു കൃപ ട്രെയിനിലേക്ക് യാത്രക്കാര്‍ക്ക് കയറാനാകും. ഒരു എ.സി ത്രിടയര്‍ കോച്ചും ഒരു എ.സി ടുടയര്‍ കോച്ചും ഒന്‍പത് സ്ലീപ്പര്‍ക്ലാസ് കോച്ചുകളുമാണ് വണ്ടിയിലുണ്ടാവുക. എക്കോണമി ക്ലാസ്, സ്റ്റാന്‍ഡേഡ്, കംഫേര്‍ട്ട് എന്നിങ്ങനെയുള്ള ടിക്കറ്റുകളിലായി ആകെ 678 പേര്‍ക്കാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യാനാകുക.
സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരാളുടെ ടിക്കറ്റിന് 24,127 രൂപയും തേഡ് എസിക്ക് 36,196 രൂപയും സെക്കന്റ് എസിക്ക് 48,275 രൂപയുമാണ് നിരക്ക്. ഇത് രണ്ട് പേര്‍ക്ക് ഒരുമിച്ച് ബുക്കു ചെയ്യുകയാണെങ്കില്‍ ഇക്കോണമി, സ്റ്റാന്‍ഡേഡ്, കംഫര്‍ട്ട് എന്നിവക്ക് യഥാക്രമം 19,999, 29,999, 39,999 എന്നിങ്ങനെയായി കുറയും.
സഞ്ചാരികളുടെ ഭക്ഷണം, ഹോട്ടല്‍ താമസം, തീര്‍ഥാടക കേന്ദ്രങ്ങളിലേക്കുള്ള ബസ് യാത്ര എന്നിവ ഉള്‍കൊള്ളുന്നതാണ് പാക്കേജ്. www.irctctourism.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
Content Highlights: IRCTC to launch Guru Kripa Yatra train on April 5 for visit to Sikh shrines
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..