.ആർ.സി.ടി.സി.(IRCTC)യുടെ ഓണം സ്പെഷൽ ഭാരത് ദർശൻ ട്രെയിൻ സർവീസ് ഓഗസ്റ്റ് 15ന് ആരംഭിക്കും. മധുരയിൽനിന്നാണ് സർവീസിന് തുടക്കമാകുക. റിപ്പോർട്ടുകൾപ്രകാരം 12 ദിവസം ദൈർഘ്യമുള്ള യാത്രയ്ക്ക് ഒരാളുടെ ചെലവ് ഏകദേശം 12,000 (ജി.എസ്.ടി.) രൂപയാണ്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് നഗരങ്ങളായ ഗോവ, ഡൽഹി, ജയ്പൂർ, ഹൈദരാബാദ്, ആഗ്ര എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായിരിക്കും സന്ദർശിക്കുക.

ഗോവയിലെ ബീച്ചുകൾ, പ്രധാന പള്ളികൾ, ലോട്ടസ് ടെമ്പിൾ, കുത്തബ് മിനാർ, ഇന്ത്യ ഗേറ്റ്, രാജ്ഘട്ട്, കേവഡിയയിലെ സ്റ്റാറ്റിയൂ ഓഫ് യൂണിറ്റി, ആഗ്ര ഫോർട്ട്, താജ് മഹൽ എന്നിവയായിരിക്കും പ്രധാന സന്ദർശനകേന്ദ്രങ്ങൾ. ഒപ്പം ചാർമിനാർ, രാമോജി ഫിലിം സിറ്റി എന്നിവയും സന്ദർശിക്കാനുള്ള അവസരമുണ്ട്.

എല്ലാവിധ കോവിഡ് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരിക്കും യാത്ര. കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽനിന്ന് ട്രെയിനിൽ കയറാൻ സാധിക്കും. 26-നാണ് യാത്ര പൂർത്തിയാകുന്നത്.

Content highlights :irctc onam special bharat darshan train run from august 15