ദാൽ തടാകം | Photo: PTI
കശ്മീര്‍ യാത്ര ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്നവരാണോ നിങ്ങള്‍? എങ്കിലിതാ ഒരടിപൊളി പാക്കേജുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ റെയില്‍വേ. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ബഡ്ജറ്റ് പാക്കേജാണ് ഐ.ആര്‍.സി.ടി.സി പ്രഖ്യാപിച്ചിരിക്കുന്നത്.
ജന്നത്ത്-ഇ-കശ്മീര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര ഏപ്രില്‍ ഒന്‍പതിനാണ് ആരംഭിക്കുക. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റുകളും മറ്റ് യാത്ര ചിലവുകളും താമസവും ഭക്ഷണവും സൈറ്റ്‌സീയിങും ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. നാല് ദിവസം ഹോട്ടല്‍ താമസവും ഒരു ദിവസം ഹൗസ് ബോട്ടിലെ താമസവുമാണ് ഒരുക്കുക.
സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ദാല്‍ തടാകം എന്നിങ്ങനെ കശ്മീരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാനുള്ള അവസരങ്ങളുണ്ടാകും. യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന പാക്കേജുകള്‍ക്കനുസരിച്ച് 41,300 മുതല്‍ 61,000 വരെയാണ് ഒരാള്‍ക്കുള്ള നിരക്ക്. 60,100 രൂപയുള്ള ഒരു ടിക്കറ്റ് രണ്ട് പേര്‍ ചേര്‍ന്നെടുക്കുമ്പോള്‍ അത് ഒരാള്‍ക്ക് 44,900 രൂപയായി കുറയും. മൂന്നാള്‍ ചേര്‍ന്ന് എടുക്കുമ്പോള്‍ അത് 44,000 രൂപയായും കുറയും. 41,300 രൂപയാണ് കുട്ടികള്‍ക്കുള്ള നിരക്ക്.
Content Highlights: IRCTC offers 6-day Jannat-e-Kashmir tour package
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..