കേദാർനാഥ് | ഫോട്ടോ: ബിജിലാൽ | മാതൃഭൂമി യാത്ര
കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ബുക്കിങ് സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി). തീര്‍ഥാടകര്‍ക്ക് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെ ഹെലിക്കോപ്റ്റര്‍ യാത്ര ബുക്ക് ചെയ്യാനാകും. ഏപ്രില്‍ 25നാണ് കേദാര്‍നാഥ് ക്ഷേത്രം തുറക്കുക.
ഹെലികോപ്റ്റര്‍ സര്‍വീസിന്റെ ട്രയല്‍ റണ്‍ മാര്‍ച്ച് 31 ന് പൂര്‍ത്തീകരിച്ചു. ഏപ്രില്‍ 1 മുതലാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുക. നേരത്തെ കേദാര്‍നാഥിലേക്ക് ഹെലിക്കോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സര്‍വീസ് ആരംഭിക്കുന്നവര്‍ക്കായി കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളായിരുന്നു സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ തുടര്‍നടപടികളൊന്നും ഉണ്ടായിരുന്നില്ല.
പിന്നീട് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഐ.ആര്‍.സി.ടി.സി എം.ഒ.യു ഒപ്പുവെച്ചതോടെയാണ് ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് നടപടികള്‍ പൂര്‍ത്തിയായത്. അഞ്ച് വര്‍ഷത്തേക്കാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഐ.ആര്‍.സി.ടി.സിക്ക് നല്‍കിയിരിക്കുന്നത്.
അതേസമയം ചാര്‍ധാം യാത്രയുടെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഹെലികോപ്റ്റര്‍ സര്‍വീസ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് ഹിമാലയന്‍ ക്ഷേത്രങ്ങള്‍ എല്ലാ വര്‍ഷവും ഏപ്രില്‍, മെയ് മാസങ്ങളിലാണ് തുറക്കുന്നത്. ഈ നാല് ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് ചാര്‍ധാം യാത്രയെന്ന് അറിയപ്പെടുന്നത്. എല്ലാവര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ചാര്‍ധാം യാത്രയ്ക്ക് ഇത്തവണ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Content Highlights: IRCTC Helicopter booking for Kedarnath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..