വിനോദസഞ്ചാരത്തില്‍ ആലപ്പുഴയ്ക്ക് ആശ്വസിക്കാനൊന്നുമില്ല, മുന്നില്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം


ജിനോ സി. മൈക്കിള്‍

നൂറുകണക്കിന് ഹോംസ്റ്റേകളും ഹോട്ടലുകളുമാണ് സഞ്ചാരികള്‍ക്കായി മാത്രം തുറന്നിരുന്നത്. അതെല്ലാം പൂട്ടി.

പ്രതീകാത്മകചിത്രം | ഫോട്ടോ: സി.ബിജു മാതൃഭൂമി

ആലപ്പുഴ: ദുരന്തസഞ്ചാരവഴികളിലൂടെ ആലപ്പുഴ കടന്നുപോകുമ്പോഴാണ് ലോകവിനോദസഞ്ചാര ദിനമെത്തുന്നത്. ഈ ദിനത്തില്‍ ആലപ്പുഴക്ക് ആശ്വസിക്കാനൊന്നുമില്ല. മുന്നില്‍ നഷ്ടക്കണക്ക് മാത്രം. ഇനിയെന്ന് സഞ്ചാരം നേര്‍വഴിയാകുമെന്ന ചിന്ത മാത്രമാണ്.

പുരവഞ്ചികള്‍ മുങ്ങിത്താഴുമ്പോള്‍...

ജില്ലയില്‍ വ്യവസായങ്ങള്‍ തകര്‍ന്ന് തരിപ്പണമായപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ ഒരേയൊരു മേഖല വിനോദസഞ്ചാരമായിരുന്നു. എന്നാല്‍, കോവിഡ് ടൂറിസം മേഖലയെ തരിപ്പണമാക്കി. ടൂറിസം വകുപ്പിന്റെ കണക്കില്‍ 15,000 കോടിയുടെ നഷ്ടമാണ് കോവിഡ് വരുത്തിയത്. കഴിഞ്ഞ ആറുമാസമായി ഈ മേഖല നിശ്ചലമാണ്. കഴിഞ്ഞവര്‍ഷം 45,000 കോടിയുടെ വരുമാനമാണ് ലഭിച്ചത്.

പിടിച്ചുനില്‍ക്കാന്‍ കൃഷിയും മീന്‍ വില്‍പ്പനയും

കോടികളുടെ കടത്തില്‍പ്പെട്ട പുരവഞ്ചി ഉടമകള്‍ പിടിച്ചുനില്‍ക്കാന്‍ കൃഷിയിലേക്കും മീന്‍ക്കച്ചവടത്തിലേക്കുമിറങ്ങി. ചിലര്‍ പുരവഞ്ചികള്‍ ഹോട്ടലുകളാക്കിയപ്പോള്‍ പുരവഞ്ചിയുടെ മേല്‍ത്തട്ടില്‍ ചിലര്‍ കൃഷിയിറക്കി.

നിശ്ചലമായിക്കിടക്കുന്ന പുരവഞ്ചികള്‍ ഇനി ചലിക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണം. 1500ലധികം പുരവഞ്ചികളാണ് ജില്ലയിലുള്ളത്. പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് തൊഴിലാളികളും.

തിരിച്ചുവരും

മഹാമാരി കാരണം പ്രതിസന്ധിയിലാണെങ്കിലും ടൂറിസം മേഖല ശക്തമായി തിരിച്ചുവരും. അതിനുവേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും

- ടി.ജി. അഭിലാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍

അതിജീവിക്കും

മഹാപ്രളയത്തെ അതീജിവിച്ചതാണ് ടൂറിസം. അതുപോലെ ഈ മഹാമാരിയേയും അതിജീവിക്കും. മേഖലയെ ശക്തപ്പെടുത്താന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും

- എം. മാലിന്‍, ഡി.ടി.പി.സി. സെക്രട്ടറി

ജീവിതം പ്രതിസന്ധിയിലായി

മറ്റ് തൊഴിലുകളൊന്നുമറിയില്ല. നാളുകളായി വീട്ടില്‍ തന്നെ ഇരിപ്പാണ്. അസംഘടിതമേഖലയായതിനാല്‍ സര്‍ക്കാര്‍ സഹായമൊന്നുമില്ല. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്

- കിച്ചു, ശിക്കാരബോട്ട് തൊഴിലാളി

ടൂറിസം ആരംഭിക്കണം

കായലോര ടൂറിസം ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണം. പ്രഖ്യാപിച്ച് സഹായങ്ങള്‍ നല്‍കാനും

- കെവിന്‍ റൊസാരിയോ, പുരവഞ്ചി ഉടമ

ആഘോഷങ്ങള്‍ക്ക് പൂട്ടുവീണപ്പോള്‍

ആലപ്പുഴയിലെത്തുന്ന സഞ്ചാരികളുടെ ആദ്യപരിഗണന പുരവഞ്ചികളാണെങ്കില്‍ പിന്നീടത് ആലപ്പുഴ ബീച്ചും മാരാരി ബീച്ചുമാണ്. നൂറുകണക്കിന് ഹോംസ്റ്റേകളും ഹോട്ടലുകളുമാണ് സഞ്ചാരികള്‍ക്കായി മാത്രം തുറന്നിരുന്നത്. അതെല്ലാം പൂട്ടി.

ജീവനക്കാര്‍ക്ക് ജോലി പോയി. കടപ്പുറത്ത് കപ്പലണ്ടി വില്‍ക്കുന്നവര്‍ വരെ കഷ്ടത്തിലായി. ഇന്ന് ഈ ബീച്ചുകളില്‍ കടലിരമ്പം മാത്രമാണുള്ളത്. ഏറെ ആളുകളെ ആകര്‍ഷിച്ചിരുന്ന അന്ധകാരനഴി ബീച്ചും അന്ധകാരത്തിലായി.

Content Highlights: International Tourism Day 2020, Alappuzha Tourism, Kerala Tourism, Kerala Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented