ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ തുടരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗം രാജ്യത്ത് വ്യാപിച്ചതിന്റെ സാഹചര്യം കണക്കിലെടുത്താണിത്.

എന്നാല്‍ ചരക്ക് വിമാനങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നേരത്തേ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് 2021 മാര്‍ച്ച് മാസം തൊട്ടാണ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്.

മാര്‍ച്ച് മുതല്‍ വിലക്ക് നിലവില്‍ വന്നിട്ടുണ്ടെങ്കിലും നിരവധി വിമാനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്നും 27 രാജ്യങ്ങളിലേക്ക് ഇത്തരത്തിലുള്ള വിമാന സര്‍വീസുകളുണ്ട്. 

ഇംഗ്ലണ്ട്, അമേരിക്ക, യു.എ.ഇ, ഭൂട്ടാന്‍, കെനിയ, നേപ്പാള്‍, മാലദ്വീപ്, റുവാന്‍ഡ, യുക്രെയ്ന്‍, കുവൈറ്റ്, ഉസ്‌ബെക്കിസ്താന്‍, ജര്‍മനി, നൈജീരിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം ലിസ്റ്റില്‍ ഉള്‍പ്പെടും. 

Content Highlights: International flight to remain suspended till June 30 in India