ഇന്ന് ലോകവനദിനം നാളെ ജലദിനം


വനങ്ങളുടെ പ്രാധാന്യ ത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ട് 2012 ലാണ് യു.എന്‍. മാര്‍ച്ച് 21 വനദിനമായി ആചരിച്ചു തുടങ്ങുന്നത്. 1992 ലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 22ന് ജലദിനമാചരിച്ചു തുടങ്ങിയത്.

ലോകം കൊറോണയോടു പൊരുതുന്നതിനിടെയാണ് ഇത്തവണ ലോകവനദിനവും ജലദിനവും എത്തുന്നത്. 'ജലവും കാലാവസ്ഥാ മാറ്റവും' എന്നതാണ് ഈ ജലദിനം മുന്നോട്ടുവെക്കുന്ന ആശയം. 'വനങ്ങളും ജൈവവൈവിധ്യവും' എന്നതാണ് വനദിനത്തിന്റെ ആശയം.

വനങ്ങളുടെ പ്രാധാന്യ ത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ട് 2012ലാണ് യു.എന്‍. മാര്‍ച്ച് 21 വനദിനമായി ആചരിച്ചു തുടങ്ങുന്നത്. 2001 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ലോകത്തെ 27 ശതമാനം വനങ്ങളും നഷ്ടമായി. ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ 2018ലെ കണക്കനുസരിച്ച് ഒരു വര്‍ഷം 72.6 ദശലക്ഷം ഏക്കര്‍ വനമാണ് നഷ്ടമാകുന്നത്.

ജീവന്റെയും ജൈവസമ്പത്തിന്റെയും പോഷകകേന്ദ്രങ്ങളായ വനങ്ങളുടെ നശീകരണം കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി കൊറോണയടക്കമുള്ള രോഗങ്ങളുടെ വ്യാപനത്തിനുമൊക്കെ വഴിവെക്കുകയാണ്.

1992ലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 22ന് ജലദിനമാചരിച്ചു തുടങ്ങിയത്. ലോകത്ത് 780 ദശലക്ഷം ജനങ്ങളാണ് ശുദ്ധജലമില്ലാതെ ജീവിക്കുന്നത്. ശുദ്ധജല ക്ഷാമവും വൃത്തിയില്ലാത്ത സാഹചര്യങ്ങളുംകാരണം വര്‍ഷംതോറും രണ്ടുലക്ഷം പേരാണ് ഇന്ത്യയില്‍ മരിക്കുന്നത്. ജലസംരക്ഷണത്തിന്റെയും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണക്കുകള്‍.

കൊറോണയടക്കമുള്ള മഹാമാരികള്‍ പടരുന്ന സാഹചര്യത്തില്‍ വ്യക്തി ശുചിത്വം പാലിക്കാന്‍ ജലം അത്യാവശ്യമാണ്. കൈ കഴുകുമ്പോഴും മറ്റും ജലം പാഴാക്കാതെ സൂക്ഷിക്കാം. ഭൂമിയിലേക്ക് ഒഴുക്കിക്കളയുന്ന ജലത്തില്‍ രാസ വസ്തുക്കളില്ലെന്ന് ഉറപ്പുവ രുത്താം. മലിനജലം ശുദ്ധീകരിക്കാനുള്ള മാര്‍ഗങ്ങള്‍ പിന്തുടരാം.

Content Highlights: International Day of Forests, World water day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented