പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി
ന്യൂഡല്‍ഹി: രാജ്യത്ത് രാജ്യാന്തര വിമാനസര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. അടുത്തമാസം 15 മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കും. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നിയന്ത്രണം നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
ഡിസംബര്‍ 15 മുതല്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ബ്രിട്ടണ്, ഫ്രാന്‍സ്, ചൈന, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയവയാണ് നിയന്ത്രണങ്ങള്‍ ബാധകമായി തുടരുന്ന വിമാനസര്‍വീസുകളുടെ പട്ടികയിലുള്ളത്.
പക്ഷേ, നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍പ്പോലും നിലവിലെ എയര്‍ ബബിള്‍ പ്രകാരം അവിടങ്ങളിലേക്കുള്ള സര്‍വീസ് തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
Content Highlights: India to resume international flights from december 15, flights from india, tourism and civil aviation ministry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..