രാജ്യത്തെ മികച്ച മൂന്നാമത്തെ മൃഗശാല മൈസൂരു, ലഭിച്ചത് 80 ശതമാനം മാർക്ക്


നിലവിൽ മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൃഗശാലയിൽ 1400-ലധികം മൃഗങ്ങളാണുള്ളത്. കൂടാതെ 152 ഇനം പക്ഷികളുമുണ്ട്.

മൈസൂരു മൃഗശാല | ഫോട്ടോ: മാതൃഭൂമി

മൈസൂരു: രാജ്യത്തെ മികച്ച മൂന്നാമത്തെ മൃഗശാലയായി മൈസൂരു മൃഗശാല തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മൃഗശാല അതോറിറ്റി പുറത്തുവിട്ട മികച്ച മൃഗശാലകളുടെ പട്ടികയിലാണ് മൈസൂരു മൂന്നാമതെത്തിയത്.

മലയാളികളുൾപ്പെടെ പ്രതിവർഷം ലക്ഷക്കണക്കിന് സന്ദർശകരെത്തുന്നയിടമാണ് മൈസൂരു നഗരഹൃദയത്തിൽ 157 ഏക്കറിലെ മൃഗശാല. 1892-ൽ അന്നത്തെ മൈസൂരു രാജാവായിരുന്ന ചാമരാജ വോഡയാർ പത്താമനാണ് ഇത് സ്ഥാപിച്ചത്.

നിലവിൽ മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൃഗശാലയിൽ 1400-ലധികം മൃഗങ്ങളാണുള്ളത്. കൂടാതെ 152 ഇനം പക്ഷികളുമുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ എത്തിച്ച മൃഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.

മൃഗശാലയ്ക്ക് അകത്ത് സ്ഥിതിചെയ്യുന്ന കരഞ്ചി തടാകം മറ്റൊരു ആകർഷണകേന്ദ്രമാണ്. ദേശാടനപക്ഷികൾ ഉൾപ്പെടെയുള്ളവയുടെ ആവാസകേന്ദ്രമായ ഇവിടേക്ക് പക്ഷിനിരീക്ഷകരുമെത്താറുണ്ട്. രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100 രൂപയും അഞ്ചുമുതൽ 12 വയസസ്സ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശനനിരക്ക്.

അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മൃഗശാലയും കരഞ്ചി തടാകവും ഒരുമിച്ച് സന്ദർശിക്കാൻ താത്പര്യമുള്ളവർക്ക് അതിനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇതിനായി മുതിർന്നവർക്ക് 130 രൂപയും കുട്ടികൾക്ക് 70 രൂപയും നൽകണം.

മികച്ച മൃഗശാലകളുടെ റാങ്ക് പട്ടികയിൽ 80 ശതമാനം മാർക്കാണ് മൈസൂരുവിനു ലഭിച്ചതെന്ന് മൃഗശാല എക്സിക്യുട്ടീവ് ഡയറക്ടർ അജിത് കുൽക്കർണി പറഞ്ഞു. ദേശീയപട്ടികയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിലെ ഡാർജിലിങ് മൃഗശാല ഒന്നാംസ്ഥാനത്തും തമിഴ്‌നാട്ടിലെ വണ്ടല്ലൂർ മൃഗശാല രണ്ടാംസ്ഥാനത്തുമാണ്. ഒമ്പതാംസ്ഥാനത്താണ് ബെംഗളൂരുവിലെ ബന്നാർഘട്ട.

Content Highlights: india's third best zoo in mysore, central zoo authority list out


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented