പ്രതീകാത്മക ചിത്രം | Photo: AP
മഹാരാഷ്ട്രയില്‍ ഗ്ലാസ് പ്രതലത്തോടുകൂടിയ രാജ്യത്തെ നീളംകൂടിയ തൂക്കുപാലം വരുന്നു. അമരാവതിയിലെ ഹില്‍സ്റ്റേഷനായ ചിഖല്‍ദരയില്‍ 407 മീറ്റര്‍ നീളത്തിലാണ് തൂക്കുപാലം നിര്‍മിക്കുന്നത്.
ഇതിന്റെ നടുവിലായി 100 മീറ്ററിലാണ് ഗ്ലാസ് പ്രതലമൊരുക്കുക. ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലം കൂടിയാണിത്.
ലോകത്താദ്യമായി ഒറ്റകേബിളില്‍ നിര്‍മിക്കുന്ന തൂക്കുപാലമെന്ന സവിശേഷതയുമുണ്ട്.
ചിഖല്‍ദരയില്‍ ഹരിക്കേന്‍ പോയന്റിനും ഗൊരേഘട് പോയന്റിനും ഇടയിലുള്ള തൂക്കുപാലത്തിന്റെ തൂണുകളടക്കം 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായി.
2023 ജൂലായോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 35 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ ആദ്യത്തെ തൂക്കുപാലം സിക്കിമിലാണ്.
നിലവില്‍ ലോകത്ത് ഏറ്റവും നീളംകൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കില്‍ 2022 മേയില്‍ തുറന്ന സ്‌കൈ ബ്രിഡ്ജാണ്; നീളം 721 മീറ്റര്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ 397 മീറ്റര്‍ നീളമുള്ള തൂക്കുപാലത്തെ മറികടക്കുന്നതാകും ചിഖല്‍ദരയിലേത്.
2022 ജനുവരിയിലാണ് വനംവകുപ്പ് പദ്ധതിക്ക് അനുമതി നല്‍കിയത്. മേല്‍ഘട്ട് കടുവസങ്കേതത്തിനു മുകളിലൂടെയാണ് ഈ പാലം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പാലം ടൂറിസംമേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈനാഗ്പുര്‍ അതിവേഗ പാതയ്ക്കരികിലാണ് വിദര്‍ഭമേഖലയിലെ ഏക ഹില്‍സ്റ്റേഷനായ ചിഖല്‍ദര.
Content Highlights: India's longest glass bridge maharashtra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..