പ്രതീകാത്മക ചിത്രം | Photo: AFP
ചെന്നൈയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പല്‍ 'എം.വി. എംപ്രസ്' സര്‍വീസ് തുടങ്ങി. കേന്ദ്ര തുറമുഖ- ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പച്ചക്കൊടി വീശി കന്നിയാത്രയ്ക്കു തുടക്കമിട്ടു. 17.21 കോടി രൂപ ചെലവിട്ട് ചെന്നൈ തുറമുഖത്തൊരുക്കിയ അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം ടെര്‍മിനലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ശ്രീലങ്കയിലെ ഹമ്പന്‍തോട്ട, ട്രിങ്കോമാലി, കങ്കേശന്‍തുറൈ എന്നീ മൂന്ന് തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ റെഗുലര്‍ അന്താരാഷ്ട്ര ക്രൂയിസ് പാസഞ്ചര്‍ കപ്പലാണിത്. ശ്രീലങ്കയിലെ മനോഹരമായ ദ്വീപുകളും പുരാതന ബുദ്ധക്ഷേത്രങ്ങളും കണ്ടാസ്വദിക്കാനാവും.
പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായ സൗകര്യങ്ങളാണുള്ളത്. കിടപ്പുമുറിയില്‍നിന്ന് സമുദ്രഭംഗി ആസ്വദിക്കാനാവും. കപ്പലിനകത്തുനിന്ന് കണ്ണാടിച്ചുവരുകളിലൂടെ കടലിന്റെ സൗന്ദര്യവും നുകരാം. വിവിധയിനം ഭക്ഷണങ്ങളും ഓണ്‍ ബോര്‍ഡ് ഷോപ്പിങ് സൗകര്യവുമുണ്ട്. രണ്ടുമുതല്‍ അഞ്ച് രാത്രി വരെയുള്ള ടൂര്‍ പാക്കേജുകളാണുള്ളത്. യാത്രാ നിരക്ക് 85,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ.
സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ചെയ്യുന്നു
ചെന്നൈ തുറമുഖവും വാട്ടര്‍വേസ് ലെഷര്‍ ടൂറിസവും തമ്മില്‍ 2022-ല്‍ നടന്ന ഇന്‍ക്രെഡിബിള്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ക്രൂയിസ് സമ്മേളനത്തില്‍ ഒപ്പുവെച്ച ധാരണാ പത്രത്തിന്റെ ഫലമാണ് ക്രൂയിസ് സര്‍വീസ്. ചെന്നൈ തുറമുഖത്ത് തുറന്ന 2,880 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്രൂയിസ് ടെര്‍മിനലില്‍ 3000 പേരെ ഉള്‍ക്കൊള്ളാനാകും. ഷോപ്പിങ് കൗണ്ടറുകള്‍, ബാഗേജ് സ്‌കാനറുകള്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
Content Highlights: India's first international cruise sails off from Chennai to Sri Lanka


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..