.
ലോകത്തിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലില്‍ മറ്റൊരു സംരംഭത്തിന് കൂടി തുടക്കമാകുന്നു. രാജ്യത്തെ ആദ്യ ചാര്‍ട്ടര്‍ ഗേറ്റ്വേ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ബിസിനസ് ജെറ്റ് ടെര്‍മിനലാണ് സിയാലില്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 10 മുഖ്യമന്ത്രി പിണറായി വിജയന് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ് മീറ്റിങ്ങുകള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായാണ് ചാര്‍ട്ടര്‍ ഗേറ്റ്വേ ഒരുങ്ങുന്നത്.
താരതമ്യേന കുറിഞ്ഞ ചിലവില്‍ ബിസിനസ് ജെറ്റ് യാത്ര സാധ്യമാക്കുന്നതിനുള്ള പദ്ധതിയും സിയാല്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഡൊമസ്റ്റിക്ക് യാത്രയ്ക്കും ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ക്കുമായി നിലവില്‍ രണ്ട് ടെര്‍മിനലുകളാണ് നെടുമ്പാശ്ശേരി സിയാല്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനോടൊപ്പം ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ആരംഭിക്കുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളില്‍ ഒന്നായി കേരളത്തിന്റെ സിയാലും മാറും.
ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ ഓപ്പറേഷനുകള്‍ ഒരുക്കുന്നുണ്ട്. 40,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരുങ്ങിയിരിക്കുന്നത്. പ്രൈവറ്റ് കാര്‍ പാര്‍ക്കിങ്ങ്, ഡ്രൈവ് ഇന്‍ പോര്‍ച്ച്, ലോബി, അഞ്ച് ലോഞ്ചുകള്‍, ബിസിനസ് സെന്റര്‍, ചെക്ക് ഇന്‍ ഇമിഗ്രേഷന്‍, കംസ്റ്റസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന് എക്സ്ചേഞ്ച്, വീഡിയോ കോണ്‍ഫറന്‍സിങ്ങ് എന്നിവയും ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.
സിയാലിന്റെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഇന്ത്യയുടെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ ആയിരിക്കും. വിനോദ സഞ്ചാരം, അന്താരാഷ്ട്ര ഉച്ചകോടികള്‍, ബിസിനസ് കോണ്‍ഫറന്‍സുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഒന്നിപ്പിക്കുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ഉത് ഉണര്‍വേകും. സംസ്ഥാന സര്‍ക്കാര്‍, സിയാല്‍ ചെയര്മാന്, ഡയറക്ടര്‍ ബോര്‍ഡ് എന്നിവരുടെ നിര്‍ദേശത്തിന് അനുസരിച്ചാണ് ഈ പ്രോജക്ട് സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.
Content Highlights: India's first charter gateway starts at CIAL Airport kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..