പനാജി: ഇന്ത്യയിലെ ആദ്യ മദ്യ മ്യൂസിയം ഗോവയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 'ഓള്‍ എബൗട്ട് ആല്‍ക്കഹോള്‍' എന്ന് പേരിട്ടിരിക്കുന്ന  മ്യൂസിയം നിര്‍മിച്ചത്‌ നന്ദന്‍ കുച്ചദ്കര്‍ എന്നൊരു ബിസിനസ്സുകാരനാണ്. 13,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്.  പനാജിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ  വൈകിട്ട് 3 മുതല്‍ 9 വരെയാണ് പ്രവേശനം.

ഗോവയുടെ തനത് മദ്യമായ ഫെനിയുടെ പാരമ്പര്യം ലോകത്തെ അറിയിക്കുന്നതിനായിട്ടാണ് നിര്‍മാണം. ഇങ്ങനെയൊരു സംഗതി മനസ്സില്‍ കയറികൂടിയപ്പോള്‍ ലോകത്ത് എവിടെയെങ്കിലും ഇത്തരത്തിലുള്ള മ്യൂസിയമുണ്ടോ എന്നാണ് അന്വേഷിച്ചതെന്ന് നന്ദന്‍ പറയുന്നു. 

സ്‌കോട്ട്‌ലാന്‍ഡ്, റഷ്യ പോലെയുള്ള രാജ്യങ്ങള്‍ അവരുടേതായ പാനീയങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്യതിദത്തമായി ഫെര്‍മന്റ് ചെയ്താണ് കശുവണ്ടിയില്‍ നിന്നും ഫെനിയുണ്ടാകുന്നത്. ആദിത്യമര്യാദയുടെ ഭാഗമായി മദ്യം വിളമ്പുന്നവരാണ് ഗോവക്കാര്‍. ഇതാണ് രാജ്യത്തെ ആദ്യത്തെ മദ്യ മ്യൂസിയത്തിന് വേദിയായി ഗോവയെ തിരഞ്ഞെടുത്തത്.

Content Highlights: india's first alcohol museum makes its entry in goa