ഇടുക്കി ഡാം (ഫയൽ ചിത്രം)
തൊടുപുഴ: ഇടുക്കിയില്‍ ദിവസങ്ങളായി മഴ തുടരുകയാണ്. അതിനൊപ്പം കനത്ത മൂടല്‍മഞ്ഞും. മഴയും മഞ്ഞും ഹൈറേഞ്ചിലെ യാത്രയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വ്യാഴാഴ്ച കനത്ത മൂടല്‍മഞ്ഞില്‍ ദേവികുളം ഗ്യാപ് റോഡിന് സമീപമുള്ള കൊക്കയിലേക്ക് വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് ആന്ധ്രാ പ്രദേശ് സ്വദേശികളായ അച്ഛനും കുഞ്ഞും മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ദേശീയപാതയിലെ ചീയപ്പാറയില്‍ മണ്ണിടിഞ്ഞുതാണതിനെ തുടര്‍ന്ന് ചരക്കുഗതാഗതം നിരോധിച്ചു. ഇടിഞ്ഞഭാഗത്ത് ചെറുവാഹനങ്ങള്‍ക്ക് ഒറ്റവരി ഗതാഗതം മാത്രമേ അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ ബസുകള്‍ക്ക് നിയന്ത്രണമില്ല.
ലക്കം വെള്ളച്ചാട്ടത്തിന് സമീപവും വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു. കനത്തമഞ്ഞില്‍ വഴി കാണാതെ വാഹനം മറിയുകയായിരുന്നു. ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല. വരുംദിവസങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരാനാണ് സാധ്യത. അതിനാല്‍ ഹൈറേഞ്ചിലൂടെയുള്ള യാത്ര വളരെ സൂക്ഷിച്ചുവേണം.
Content Highlights: Idukki travel heavy rain and mist
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..