കനത്തമഞ്ഞ് മൂടിയ ആനക്കോട്ടപ്പാറയിലെത്തിയ സഞ്ചാരികൾ | ഫോട്ടോ: മാതൃഭൂമി
മറയൂർ : മഞ്ഞിറങ്ങുന്ന മാമലകൾ, സഞ്ചാരികളുടെ മനം കവർന്ന് കാന്തല്ലൂർ, മറയൂർ മലനിരകൾ. കൊറോണ പ്രതിരോധത്തിൽ ചെറിയ ഇളവുകൾ വന്നതോടുകൂടി ക്രിസ്മസ്, പുതുവൽസരദിനങ്ങൾ ആഘോഷപൂർവമാക്കുവാൻ അഞ്ചുനാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹം കേരളത്തിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും തുടരുന്നു.

നല്ല തണുപ്പും മഞ്ഞുമാണ് ഇപ്പോൾ ഈ മേഖലയിലെ പ്രധാന ആകർഷണം. പിന്നെ ഭ്രമരം സൈറ്റ്, മന്നവൻചോല ട്രക്കിങ്ങ്, തൂവാനം ട്രക്കിങ്ങ്, ചിന്നാർ സഫാരി, ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ കുട്ടാർ ട്രക്കിങ്ങ്, കച്ചാരം വെള്ളച്ചാട്ടം, ഇരച്ചിൽ പാറ വെള്ളച്ചാട്ടം, മുനിയറകൾ ഏറെയുള്ള മുരുകൻ മല, തട്ടുതട്ടായിട്ടുള്ള നെല്പാടങ്ങൾ, കരിമ്പിൻ പാടങ്ങൾ എല്ലാം സഞ്ചാരികളുടെ മനം കവരുന്നു.
അടുത്തു നില്‍ക്കുന്നവരെ പോലും കാണുവാൻ കഴിയാത്തവിധം മഞ്ഞാണ് ഇപ്പോൾ അഞ്ചുനാട്ടിലെ താരം. ജനുവരി അഞ്ചാംതീയതിവരെ മറയൂർ, കാന്തല്ലൂർ മേഖലയിലെ ഭൂരിഭാഗം റിസോർട്ട്, ഹോം സ്റ്റേ, ലോഡ്ജുകളുടെ ബുക്കിങ്ങ് കഴിഞ്ഞു. പുതുവത്സരദിനത്തിൽ നിരവധി പരിപാടികളുടെ പാക്കേജാണ് പല റിസോർട്ടുകളും പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Idukki Tourism, Kanthallur, Aanakkottappara, Irachilppara Waterfalls, Kerala Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..