ട്രാവൽ സ്റ്റാർട്ടപ്പ് കമ്പനി ലെറ്റ്സ് ​ഗോ ഫോർ എ ക്യാമ്പിന് ഉത്തരവാദിത്വ ടൂറിസം പുരസ്കാരം


ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി 2015-ലാണ് ​ഗീതു ലെറ്റ്സ് ​ഗോ ഫോർ എ ക്യാമ്പ് സ്ഥാപിക്കുന്നത്.

ഐ.സി.ആർ.ടി 2022 പുരസ്കാരം ഏറ്റുവാങ്ങുന്ന ലെറ്റ്സ് ​ഗോ ഫോർ എ ക്യാമ്പ് ടീം

കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാവൽ സ്റ്റാർട്ടപ്പ് കമ്പനി ലെറ്റ്സ് ​ഗോ ഫോർ എ ക്യാമ്പിന് ഉത്തരവാദിത്വ ടൂറിസം പുരസ്കാരം. ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾക്കുള്ള ഐ.സി.ആർ.ടി 2022-ലാണ് ഈ കൂട്ടായ്മയും പുരസ്കാരത്തിനർഹരായത്. കേരള ഉത്തരവാദിത്വ ടൂറിസം മിഷന്റെ യൂണിറ്റ് കൂടിയാണ് ലെറ്റ്സ് ​ഗോ ഫോർ എ ക്യാമ്പ്.

മധ്യപ്രദേശ് സർക്കാരും ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസവും ചേർന്നാണ് പുരസ്കാരം നൽകുന്നത്. വിനോദസഞ്ചാരമേഖലയിലെ വർധിക്കുന്ന വൈവിധ്യം എന്ന വിഭാ​ഗത്തിൽ വെള്ളിമെഡലാണ് ലെറ്റ്സ് ​ഗോ ഫോർ എ ക്യാമ്പിന് ലഭിച്ചത്. ഭോപ്പാലിൽ നടന്ന ചടങ്ങിൽ ലെറ്റ്സ് ​ഗോ ഫോർ എ ക്യാമ്പ് സ്ഥാപക ​ഗീതു മോഹൻദാസ് പുരസ്കാരം ഏറ്റുവാങ്ങി.

ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി 2015-ലാണ് ​ഗീതു ലെറ്റ്സ് ​ഗോ ഫോർ എ ക്യാമ്പ് സ്ഥാപിക്കുന്നത്. നിരവധി യാത്രകളാണ് സ്റ്റാർട്ടപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയിട്ടുള്ളത്. സ്ത്രീകൾക്കുവേണ്ടി മാത്രമുള്ള യാത്രകൾ ലെറ്റ്സ് ​ഗോ ഫോർ എ ക്യാമ്പിന്റെ പ്രത്യേകതയാണ്. യാത്രാവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വെബ്സൈറ്റും ഇപ്പോൾ സജീവമാണ്.

കേരളാ ടൂറിസത്തിന് ആകെ നാല് പുരസ്കാരങ്ങളാണ് ഐ.സി.ആർ.ടി 2022-ൽ ലഭിച്ചത്. പ്ലാസ്റ്റിക്മാലിന്യനിർമാർജനം, ജലസംരക്ഷണം, വിനോദസഞ്ചാരമേഖലയിലെ വൈവിധ്യവത്കരണം, കോവിഡിനുശേഷമുള്ള ടൂറിസം മേഖലകളുടെ തിരിച്ചുവരവ് എന്നീ നാലുവിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. ഈ നാലുവിഭാഗങ്ങളിലും വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരത്തിന് മത്സരിക്കാനുള്ള അർഹതയും കേരളാ ടൂറിസം നേടി.

Content Highlights: icrt 2022 award for lets go for a camp, kerala responsible tourism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented