വാരണാസിയിൽ കഴിഞ്ഞ വർഷം നടന്ന ബലൂൺ ഫെസ്റ്റ് | Photo: PTI
പുണ്യനഗരങ്ങളുടെ പട്ടികയില്‍ പ്രമുഖ സ്ഥാനത്തായ വാരണാസി സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ്. വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കാനായി ആരംഭിച്ച ഹോട്ട് എയര്‍ ബലൂണിങ്, ബോട്ട് റേസിങ് ഫെസ്റ്റ് എന്നിവയുടെ രണ്ടാം പതിപ്പിന് ഒരുങ്ങുകയാണ് വാരണാസി. ജനുവരി 17 മുതല്‍ 20 വരെയാണ് വാരണാസിയില്‍ ഈ പരിപാടികള്‍ നടക്കുക.
രാജ്യത്തെ പ്രമുഖരായ പന്ത്രണ്ടു ടീമുകള്‍ പങ്കെടുക്കുന്ന ബോട്ട് റേസ് ആണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. പ്രാദേശികമായുള്ള ടീമുകളും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകളും ബോട്ട് റേസില്‍ പങ്കെടുക്കും. ദശശ്വമേധ് ഘട്ടില്‍ തുടങ്ങി രാജ് ഘട്ട് വരെ, കാശി വിശ്വനാഥ് ധാം, പഞ്ച് ഗംഗാ ഘട്ട് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന 3 കിലോമീറ്ററിലധികം നീളമുള്ള പ്രദേശത്താണ് ബോട്ട് റേസ് നടക്കുക.
വിദേശത്തുനിന്നുള്ള വിദഗ്ധ ഏജന്‍സികളെയാണ് ബലൂൺ സവാരി നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പൈലറ്റുമാരും ഹോട്ട് എയര്‍ ബലൂണിങ്ങില് പങ്കാളികളാവും. രാംനഗറിലെ സെന്‍ട്രല്‍ ഹിന്ദു ബോയ്സ് സ്കൂളിലും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (ബി എച്ച് യു) ഗ്രൗണ്ടിലുമായിരിക്കും ബലൂണുകള്‍ പറന്നുയരുക. കഴിഞ്ഞ വര്‍ഷം 500 രൂപയായിരന്നു ബലൂണുകളില്‍ കയറാന്‍ ഒരാള്‍ക്കുള്ള ഫീസ്.
ഇത് രണ്ടാം തവണയാണ് ബലൂൺ സവാരി ഉള്‍പ്പടെയുള്ള പരിപാടികള്‍ വാരണാസിയില്‍ സംഘടിപ്പിക്കുന്നത്. അതിമനോഹരമായ വാരണാസിയെ ബലൂണില്‍ സഞ്ചരിച്ച് കാണാനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.
Content Highlights: Hot Air Balloon Rides in Varanasi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..