കുമ്പളങ്ങിയും ഭൂതത്താൻകെട്ടും കൂരുമല വ്യൂ പോയിന്റും; അവധിക്കാലം കളറാക്കാൻ സൂപ്പർ പാക്കേജുകൾ


 എറണാകുളം ജില്ലയിൽ അനന്തസാധ്യതകളാണ് ടൂറിസത്തിനുള്ളത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി ) തയ്യാറായിക്കഴിഞ്ഞു

കൂരുമല വ്യൂ പോയിന്റ്, കുമ്പളങ്ങി

'നമുക്കൊരു യാത്ര പോയാലോ?' അവധിക്കാലം ആരംഭിച്ചതോടെ മിക്ക വീടുകളിലും കേൾക്കുന്ന ചോദ്യമാണിത്. വിനോദസഞ്ചാരത്തിന് പേരുകേട്ട എറണാകുളം ജില്ലയിൽ അനന്തസാധ്യതകളാണ് ടൂറിസത്തിനുള്ളത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി ) തയ്യാറായിക്കഴിഞ്ഞു. ഒരുമിച്ചെത്തുന്ന വിഷു - ഈസ്റ്റർ അവധിയും പിന്നാലെയെത്തുന്ന റംസാൻ അവധിയും ലക്ഷ്യമിടുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വിശ്രമവേളകൾ ആസ്വാദ്യകരമാക്കാനും സഹായിക്കുന്ന സ്ഥലങ്ങൾക്കാണ് ഡി.ടി.പി.സി. മുൻഗണന നൽകുന്നത്.

നഗരഭംഗി ആസ്വദിക്കാൻ എത്തുന്നവർക്ക് കുട്ടികളുമായി സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് നഗരത്തിലുള്ള ചിൽഡ്രൻസ് പാർക്ക്‌. കുട്ടികൾക്കായുള്ള നിരവധി റൈഡുകൾക്ക് പുറമെ പെഡൽ ബോട്ടിങ് സംവിധാനവും ചിൽഡ്രൻസ് പാർക്കിലുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെയാണ് പെഡൽ ബോട്ടിങ് സൗകര്യമുള്ളത്. നഗരക്കാഴ്ചകൾ വിട്ട് എറണാകുളം ജില്ലയിലെ ഗ്രാമഭംഗി കാണാനാഗ്രഹിക്കുന്നവർക്കായി നിരവധി പാക്കേജുകൾ ഡി.ടി.പി.സി ഒരുക്കുന്നുണ്ട്. മുനമ്പത്തെ വാട്ടർ സ്പോർട്സ് സൗകര്യങ്ങളും കുമ്പളങ്ങിയിൽ നടത്തുന്ന വിവിധ പാക്കേജുകളും ഭൂതത്താൻകെട്ടിലും ഏഴാറ്റുമുഖത്തുമുള്ള പാക്കേജുകളും ഏത് പ്രായക്കാർക്കും ആസ്വാദ്യമാവുമെന്ന കാര്യത്തിൽ സംശയമില്ല.

നിലവിൽ കുമ്പളങ്ങി കേന്ദ്രീകരിച്ച് മൂന്ന് പാക്കേജുകൾ ആണ് ഡി.ടി.പി.സി. ഒരുക്കുന്നത്. 'വില്ലേജ് വിസിറ്റ്' പാക്കേജിൽ കുമ്പളങ്ങിയുടെ ഗ്രാമ ഭംഗിയും കായൽസൗന്ദര്യവും ഭക്ഷണവും ബോട്ടിങ്ങുമെല്ലാം ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരാൾക്ക് 2,000 രൂപയും രണ്ട് മുതൽ നാല് പേർ വരെയുള്ള സംഘത്തിന് ഒരാൾക്ക് ആയിരം രൂപ വീതവും അഞ്ച് മുതൽ ഒൻപത് പേർ വരെയുള്ള സംഘത്തിന് ഒരാൾക്ക് 800 രൂപ വീതവും പത്ത് പേർക്ക് മുകളിലുള്ള സംഘത്തിന് ഒരാൾക്ക് 750 രൂപ വീതവുമാണ് ഈടാക്കുന്നത്.

ബോട്ടിങ്ങും ഫാം വിസിറ്റും മാത്രമുൾപ്പെടുത്തിയിട്ടുള്ള പാക്കേജിന് ഒരാൾക്ക് 900 രൂപയാണ് നിരക്ക്. കൊച്ചി കായലിലെ സന്ധ്യാ കാഴ്ചകൾ സമ്മാനിക്കുന്ന സൺസെറ്റ് ക്രൂയ്‌സ് ആണ് മറ്റൊരു ആകർഷണം. ഒരാൾക്ക് 1,750 രൂപയാണ് ഈ പാക്കേജിന് ഈടാക്കുന്നത്. വിവിധ വാട്ടർ സ്പോർട്സുകൾ പരിശീലിക്കാനും ആസ്വദിക്കാനും സാധിക്കുന്ന തരത്തിലാണ് മുനമ്പം പാക്കേജ് ഒരുക്കിയിരിക്കുന്നത്. ബൂഗി ബോർഡ്‌, കയാക്കിങ്, ക്വാഡ് ബൈക്ക്, ബനാന റൈഡ്, സ്പീഡ് ബോട്ടുകൾ, കാറ്റാമറൻ ബോട്ടുകൾ, ലേ ലോ റൈഡ്, ബമ്പർ റൈഡ്, ജെറ്റ് സ്‌കി, സ്ക്യൂബ ഡൈവിങ്, വിൻഡ് സർഫിങ് എന്നിവ ഉല്ലാസത്തിനും പരിശീലനത്തിനുമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

മലയോരമേഖലയുടെ ഭംഗി കാണാനാഗ്രഹിക്കുന്നവർക്ക് അത്തരത്തിലുള്ള സൗകര്യങ്ങളും ഡി.ടി.പി.സി. ഒരുക്കിയിട്ടുണ്ട്. ഏഴാറ്റുമുഖത്തെ വശ്യമനോഹാരിതയും പാർക്കും ഉല്ലാസസൗകര്യങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഭൂതത്താൻകെട്ടിൽ ഡാം കാഴ്ചകൾക്ക് പുറമെ പാർക്ക്‌, ബോട്ടിങ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് ചെലവഴിക്കാൻ അനുയോജ്യമായ ഇടമാണ് മലയാറ്റൂർ മണപ്പാട്ട് ചിറ. അൽപം സാഹസികത ആഗ്രഹിക്കുന്നവർക്ക് കൂരുമല വ്യൂ പോയിന്റിൽ എത്തി കാഴ്ചകൾ ആസ്വദിക്കാനാകും.

ഡി.ടി.പി.സിക്ക് പുറമെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ നടത്തുന്ന സാഗർ റാണി, നേഫേർട്ടിറ്റി ക്രൂയ്‌സ് ബോട്ടുകൾ വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. പുരാവസ്തുവകുപ്പിന് കീഴിൽ വരുന്ന വിവിധ സ്മാരകങ്ങൾ വിദ്യാർഥികൾക്ക് ആനന്ദത്തോടൊപ്പം അറിവും സമ്മാനിക്കുന്നവയാണ്.

Content Highlights: Holiday Trip to Ernakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented