മണാലി: ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. ദിവസേന ഏകദേശം 19000-ത്തോളം സഞ്ചാരികളാണ് ഹിമാചലില്‍ എത്തുന്നത്.

ഹിമാചല്‍ പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സഞ്ജൗ കുണ്ഡുവാണ് ഇക്കാര്യം അറിയിച്ചത്. ഹിമാചലിലെ അടല്‍ റോഹ്താങ് ടണലില്‍ മാത്രം ദിവസേന 7500-ല്‍ അധികം സഞ്ചാരികള്‍ എത്തുന്നുണ്ട്. സഞ്ചാരികള്‍ കൂടിയതോടെ പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. 

കോവിഡ് കാലത്ത് ഇതാദ്യമായാണ് ഇത്രയുമധികം ജനത്തിരക്ക് സംസ്ഥാനത്തുണ്ടാകുന്നത്. അടല്‍ ടണല്‍, ധര്‍മശാല, മണാലി, കസൗലി, ഡല്‍ഹൗസി, ഷിംല തുടങ്ങിയ പ്രധാന സഞ്ചാര കേന്ദ്രങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

Content Highlights: Himachal records a footfall of 18500 tourists daily; 7500 for Rohtang Tunnel