ഹൈഹീലുള്ള ചെരുപ്പുമിട്ട് ഗ്രീസിലെ ചരിത്രസ്മാരകങ്ങള്‍ കാണാന്‍ ചെന്നാല്‍ അകത്തേയ്ക്ക് കടത്തിവിടില്ല. ഹൈഹീല്‍ ചെരുപ്പുകളുടെ കൂര്‍ത്ത അഗ്രം പലയിടങ്ങള്‍ക്കും തകരാറുണ്ടാകുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് 2009-ലാണ് അധികൃതര്‍ ഇത്തരത്തിലൊരു നിരോധനം പ്രഖ്യാപിച്ചത്.

ദേശീയ സ്മാരകങ്ങള്‍ക്ക് നാശമുണ്ടാക്കാത്ത വിധത്തിലുള്ള പാദരക്ഷകള്‍ ധരിച്ചുവേണം സന്ദര്‍ശകര്‍ അവിടേയ്ക്ക് പ്രവേശിക്കാനെന്ന് ഗ്രീക്ക് പുരാവസ്തു സംരക്ഷണ വകുപ്പ് നിര്‍ദേശിക്കുന്നു.

ഗ്രീസിലെ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക്, ബബിള്‍ഗം ഉള്‍പ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഥന്‍സിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിയറ്ററിന്റെ ഇരിപ്പിടങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരുകൊല്ലത്തിനിടയ്ക്ക് 60 പൗണ്ട് ബബിള്‍ഗമാണ്  നീക്കം ചെയ്തത്.