വായ് ദ്വീപിനോളം സുന്ദരമായ ഒരു ഇടം ലോകത്തില്ല എന്ന് പല സഞ്ചാരികളും അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. സഞ്ചാരികളുടെ പറുദീസയായ ഹവായ് ദ്വീപ് എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ ദിനങ്ങളിൽ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

കോവിഡ് 19 പിടിമുറുക്കിയതോടെ സഞ്ചാരികൾ ഈ ദ്വീപിനെ പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇവിടെയുള്ള സഞ്ചാരികളാകട്ടെ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മാർച്ച് ഏപ്രിൽ മേയ് മാസങ്ങളിലാണ് ഒരു സഞ്ചാരിപോലുമെത്താതെ ഹവായ് ദ്വീപ് മരുഭൂമി സമാനമായത്.

ദ്വീപിലെ മൂന്നിലൊന്ന് പേർക്കും ജോലി നഷ്ടമായി. ഈ സാമ്പത്തിക നഷ്ടത്തിൽ നിന്നും പെട്ടന്ന് തിരിച്ച് കയറാൻ ഹവായ് ദ്വീപിന് സാധിക്കില്ല എന്ന് വിദഗ്ധർ പറയുന്നു. ലോകത്തെല്ലായിടത്തും ലോക്ക്ഡൗൺ എടുത്തുമാറ്റിയാലും അതിന്റെ ഗുണഫലങ്ങൾ ഹവായ് ദ്വീപിലെത്താൻ സമയമെടുക്കും. വളരെ ദൂരെ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട ദ്വീപ് ആയതുകൊണ്ടുതന്നെ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഹവായ് ദ്വീപ് കയറിക്കൂടാൻ സാധ്യത കുറവാണ്. ഇത് ഹവായ് ദ്വീപിന്റെ തിരിച്ചുവരവ് മന്ദഗതിയിലാക്കും.

ഇതിനോടകം ബുക്ക് ചെയ്ത നൂറുകണക്കിന് ഹണിമൂൺ പാക്കേജുകളും കല്യാണങ്ങളുമെല്ലാം റദ്ദാക്കിയതോടെ ഈയടുത്തൊന്നും സഞ്ചാരികൾ ദ്വീപിലേക്ക് എത്തുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞ വർഷം ഒരു കോടി സഞ്ചാരികളാണ് ഹവായ് ദ്വീപിലെ കാഴ്ചകൾ കാണാനെത്തിയത്. ഇത്തവണ ഏപ്രിൽ 25 വരെയുള്ള കണക്കുകൾ എടുക്കുമ്പോൾ സഞ്ചാരികളുടെ വരവിൽ 96 ശതമാനം ഇടിവാണുണ്ടായത്.

Content Highlights: Hawaii travel paradise is deserted during, lock down Covid 19,  tourism, Financial crisis