ഞ്ചാരികൾ തിരിച്ച് നാടുകളിലേക്ക് മടങ്ങാതായതോടെ പുതിയൊരു ആശയം സ്വീകരിച്ചിരിക്കുകയാണ് ഹവായ് ദ്വീപ്. ലോകത്തിൽ ഏറ്റവുമധികം സഞ്ചാരികളെ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഹവായ്.

എന്നാൽ കോവിഡ് 19 വ്യാപനത്തെത്തുടർന്ന് രാജ്യത്തിലുളള സഞ്ചാരികൾ തിരിച്ച് നാട്ടിലേക്ക് മടങ്ങാത്തതുമൂലം കാശുകൊടുത്ത് പറഞ്ഞയക്കേണ്ട ഗതികേടിലാണ് ഹവായ് ഗവൺമെന്റ്.

ഇതിനായി 25000 ഡോളറാണ് ചെലവഴിക്കുന്നത്. തിരിച്ചുപോകാൻ വിസമ്മതിക്കുന്ന സഞ്ചാരികളെ 14 ദിവസം ക്വാറന്റൈനിൽ വെയ്ക്കാനും തീരുമാനമായി.

വിസിറ്റർ അലോഹ സൊസൈറ്റിയാണ് സഞ്ചാരികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ മുൻകൈ എടുക്കുന്നത്. സാധാരണയായി സഞ്ചാരികൾക്കുള്ള വൈദ്യസഹായമാണ് സൊസൈറ്റി നൽകി വരാറുള്ളത്.

തിരിച്ച് നാട്ടിലെത്തുന്ന സഞ്ചാരികൾ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയാൻ ഹവായ് ഗവൺമെന്റ് നിർദ്ദേശിക്കുന്നുണ്ട്.

ഇതുവരെ 596 പേർക്കാണ് ഹവായിൽ രോഗം സ്ഥിരീകരിച്ചത്. 12 പേർ മരണത്തിന് കീഴടങ്ങി.

Content Highlights: Hawaii is paying for visitors to leave, Tourism, Covid19 pandemic, Corona Outbreak