Morni hills
ഹരിയാനയിലെ പഞ്ചകുള മേഖലയിൽ സ്ഥിതിചെയ്യുന്ന മോർനി ഹിൽസ് ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുന്നു. ഇതിന്റെ ഭാഗമായി സാഹസിക കായിക പരിശീലനത്തിന് ഉപയോഗിക്കുന്ന ഫ്ളൈയിംഗ് മിൽഖ സിംഗ് ക്ലബ്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗ് അടുത്തിടെ ഓർമയായി, ക്ലബ് അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്നു. ഫ്ളൈയിംഗ് മിൽഖാ സിംഗ് ക്ലബ് സാഹസിക കായിക വിനോദങ്ങൾക്കായി ഉപയോഗിക്കും. കൂടാതെ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാകും.
സാഹസിക കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന തരത്തിൽ ക്ലബ് യുവാക്കൾക്ക് പരിശീലനം നൽകും. പാരാഗ്ലൈഡിംഗ്, പാരാസെയിലിംഗ്, പാരാമോട്ടോർ ഗ്ലൈഡിംഗ് തുടങ്ങിയ സാഹസികപ്രവർത്തനങ്ങൾ ഇവിടെ ലഭ്യമാകും. സാഹസിക പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സെപ്റ്റംബറിൽ പുറത്തുവിടും. പഞ്ചകർമ വെൽനെസ് സെന്ററും ക്ലബിൽ ഉണ്ടായിരിക്കും. ഒപ്പം വിനോദസഞ്ചാരികൾക്ക് മോർനി ഹിൽസിന്റെ വിശാലമായ കാഴ്ചകളും അനുവദിക്കും. ഹരിയാനയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് മോർനി ഹിൽസ്. പണ്ട് ഇവിടം ഭരിച്ചിരുന്ന രാജ്ഞിയുടെ പേരിൽ നിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്.
Content highlights :haryana morni hills going to tourist attraction in the state and milkha singh club
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..