കോവിഡ് മൂലം അടച്ചിട്ടിരുന്ന ഗ്രീസിലെ സഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ലോക സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഗ്രീസ്. ഈ മാസം മുതല്‍ സഞ്ചാരികള്‍ക്ക് ഗ്രീസിലേക്ക് പ്രവേശിക്കാം.

മേയ് 15 മുതലാണ് ഗ്രീസിലെ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ആദ്യം ബീച്ചുകളാണ് തുറക്കുക. അതിനുമുന്‍പായി ബീച്ചുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും സ്റ്റാഫുകള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ടൂറിസം മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ബീച്ചുകളിലെ ബാറുകളും കഫെകളും അടഞ്ഞുകിടക്കും. കോവിഡ് വ്യാപന സാധ്യതകളുള്ളതുകൊണ്ടാണിത്. അവശ്യ സേവനങ്ങള്‍ മാത്രമേ ബീച്ചുകളില്‍ ലഭ്യമാകൂ. 

ഗ്രീസ് പുറത്തുവിട്ട 30 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ല. ഇന്ത്യ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഗ്രീസിലെത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം സഞ്ചാരികള്‍ ഹാജരാക്കിയാല്‍ മതി. രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാകൂ.

Content Highlights: Greece is ready to welcome tourists to its beaches this month