നൂറ് ഏക്കര്‍ സ്ഥലമുണ്ടായിട്ടും കന്നുകാലി മേച്ചുനടക്കുന്ന ജന്മിമാര്‍; കന്നഡ മണ്ണിലെ പൂകര്‍ഷകരുടെ കഥ


രമേഷ് വെള്ളമുണ്ട

ദര്‍ശനത്തിനായിവരുന്ന തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകള്‍ മലമുകളില്‍നിന്നു കാണാം. ചുട്ടുപൊള്ളുന്ന കര്‍ണാടകയിലെ കാലാവസ്ഥയില്‍നിന്ന് വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം. തൊട്ടടുത്ത നീലഗിരിയില്‍നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്.

ഫോട്ടോ: പി ജയേഷ്‌

രു കാളവണ്ടിക്കാലത്തേക്ക് കര്‍ഷക നാടായ വയനാടിന് ഓര്‍മ്മകളെത്താന്‍ കാതങ്ങള്‍ സഞ്ചരിക്കേണ്ടി വരും. എന്നാല്‍ കാടിന്റെ അതിര്‍ത്തിക്കപ്പുറം കാളവണ്ടിയും കൃഷിഗാഥകളുമായി ഗുണ്ടല്‍പ്പേട്ട മണ്ണില്‍ വരച്ചിടുന്നത് കഠിനാധ്വാനത്തിന്റെയും നിറങ്ങളുടെയും ജീവിതമാണ്. കോവിഡ് കാലത്തിന്റെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞ കന്നഡ മണ്ണിലേക്ക് സന്ദര്‍ശകരുടെയും പ്രവാഹമാണ്. തമിര്‍ത്ത് പെയ്യുന്ന മഴക്കാലത്തിന്റെ അടങ്ങാത്ത ആരവത്തില്‍ നിന്നും കാടിന്റെ അതിര്‍ത്തി കടന്നുവന്നവരാണ് പൂപ്പാടങ്ങള്‍ക്കരികില്‍ ധാരാളമായുള്ളത്. മലയാള നാട്ടില്‍ മഴ താണ്ഡവമാടുമ്പോഴും അധികമൊന്നും അകലെയല്ലാതെ കാട് വരച്ച് അതിര്‍രേഖകള്‍ക്കപ്പുറം ഇപ്പോള്‍ സൂര്യകാന്തി പൂക്കളുടെ ഉത്സവമാണ്. നോക്കെത്താ ദൂരത്തോളം കൃഷിയിടങ്ങളെ തൂമഞ്ഞ ചതുരക്കളങ്ങാക്കി സൂര്യകാന്തിപൂക്കള്‍ ആകാശഗോപുരങ്ങളിലേക്ക് മുഖം നോക്കുന്നു. മാനം കറുത്ത് ഇടയ്ക്കിടെ ചാറ്റല്‍മഴ വന്നുപോകുമ്പോഴും ഗുണ്ടല്‍പ്പേട്ടയിലെ കാളവവണ്ടി വഴികളിലൂടെ സൂര്യകാന്തിപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ തിരക്ക് കൂട്ടിയെത്തുകയാണ്.

പ്രതീക്ഷയുടെ പൂക്കാലം
മറുനാട്ടുകാര്‍ക്കായുള്ള പച്ചക്കറികളുടെ വിളനിലമെന്ന മേല്‍വിലാസമാണ് ഗുണ്ടല്‍പ്പേട്ടയ്ക്കുള്ളത്. ഉള്ളി മുതല്‍ കാബേജും ബീറ്റ് റൂട്ടും വരെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നയിടം. അതിനൊപ്പം പൂകൃഷിയും കാലങ്ങളായി ഇവരുടെ ജീവിതത്തിന്റെ ഭാഗമാവുകയാണ്. സസ്യ എണ്ണയ്ക്ക് ഏറെ പ്രീയമുള്ള കര്‍ണ്ണാടകയില്‍ നല്ല രീതിയില്‍ സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന ഗുണ്ടല്‍പ്പേട്ടയിലെ കൃഷിയിടങ്ങള്‍ ഏറ്റവും യോഗ്യമാവുകയായിരുന്നു. ചുവന്ന മണ്ണ് കാളപൂട്ടി ഉഴുത് മുറിച്ച് പൂവിത്തുകള്‍വിതറിയതോടെ പുതുമഴയില്‍ നനഞ്ഞ മണ്ണില്‍ സൂര്യകാന്തി വേരാഴ്ത്തി വളര്‍ന്നു. മാസങ്ങളുടെ കാത്തിരിപ്പില്‍ പാടം മുഴുവന്‍ സൂര്യകാന്തി വിടര്‍ന്നതോടെ കര്‍ഷക ഗ്രാമങ്ങള്‍ക്കും ഇത് പ്രതീക്ഷയുടെ പൂക്കാലമാണ്. ആഴ്ചകള്‍ക്കകം ഈ പൂവെല്ലാം വിളവെടുക്കാം. ഇവയൊന്നാകെ സണ്‍ഫ്‌ളവര്‍ ഓയില്‍ കമ്പനികള്‍ കര്‍ഷകരില്‍ നന്നും നേരിട്ട് ശേഖരിക്കും. പ്രധാന പാതയോരത്തുള്ള തോട്ടങ്ങളില്‍ സൂര്യകാന്തി പാടത്ത് നിന്നും ചിത്രം പകര്‍ത്താനെല്ലാം ഗ്രാമീണര്‍ ചെറിയൊരു തുകയും സഞ്ചാരികളില്‍ നിന്നും ആവശ്യപ്പെടാറുണ്ട്. ഇങ്ങനെയും വരുമാനം കണ്ടെത്താനുള്ള തിരക്കിലാണ് ഇവിടുത്തെ പൂക്കാലം. അടുത്ത സീസണ്‍ പിടിക്കാന്‍ ചെണ്ടുമല്ലിപൂക്കളും ഗുണ്ടല്‍പ്പേട്ടയില്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ ഭാഷകളിലെ ഒട്ടനവധി ചലച്ചിത്രങ്ങള്‍ക്കും ഈ ഗ്രാമം ലൊക്കേഷനായിട്ടുണ്ട്.നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന നിറങ്ങള്‍ മാറി മാറി പുതയ്ക്കുന്ന ഗുണ്ടല്‍പ്പേട്ടയിലെ ഓരോ സീസണിലെ കാഴ്ചകളും സഞ്ചാരികളുടെ മനസ്സില്‍ വര്‍ഷങ്ങളായി ഇടം തേടിയതാണ്.

പൂപ്പാടത്തേക്ക് ഉല്ലാസയാത്ര

ഗുണ്ടല്‍പ്പേട്ടയിലെ പൂപ്പാടവും ഗോപാല്‍സ്വാമി ബേട്ടയും ചേര്‍ത്തുള്ള അവധിദിനയാത്രയ്ക്കാണ് പ്രീയമേറി വരുന്നത്. പൂപ്പാടങ്ങള്‍ കടന്ന് കോടമഞ്ഞ് പുതയുന്ന മലമുകളിലെ ഗോപാല്‍സ്വാമി ബേട്ടയിലേക്കാണ് മഴക്കാലത്തും സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്. കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് മലയുടെ താഴവാരത്ത് നിന്നും മുകളിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഒരാള്‍ക്ക് മടക്കയാത്രയടക്കം 60 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജായി ഈടാക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി സ്വകാര്യ വാഹനങ്ങള്‍ മുകളിലേക്ക് പ്രവേശിപ്പിക്കുന്നത് വനംവകുപ്പ് തടഞ്ഞിട്ടുണ്ട്. മഴയും തണുപ്പും കോടമഞ്ഞുമായി നീലഗിരിയുടെ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ മഴക്കാലത്തും വിസ്മയകരമാണ്. ഇരുവശത്തും മഴക്കാടുകളുണ്ട്. ഉയരത്തിലെത്തുമ്പോഴും താഴ് വാരങ്ങളില്‍ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം. പാറക്കല്ലുകള്‍ പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബേട്ടയിലെ മാത്രം കാഴ്ചയാണ്. സദാസമയവും മഞ്ഞു പുതഞ്ഞുനില്‍ക്കുന്ന ക്ഷേത്രം തീര്‍ത്ഥാടകരുടെ പുണ്യഭൂമിയാണ്. കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ. 14ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം മഞ്ചണ്ഡ രാജവംശം പണികഴിപ്പിക്കുന്നത്. മഞ്ചണ്ഡ രാജാവ് സഹോദരായ ശത്രുക്കളില്‍ നിന്നും കുതിരപ്പുറത്ത് കയറി ഭയന്നോടി ഈ മലയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്തു എന്ന ചരിത്രവുമുണ്ട്. മാധവ ദണ്ഡനായകന്‍ ഇതിന്റെ വിഷമം തീര്‍ക്കാന്‍ കൂടിയാണ് മലമുകളില്‍ ദൈവ പ്രതിഷ്ഠ നടത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളുമായി അതിരാവിലെ തന്നെ ക്ഷേത്രമുണരും. ദര്‍ശനത്തിനായി വരുന്ന തീര്‍ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകള്‍ മലമുകളില്‍ നിന്നും കാണാം.ചുട്ടുപൊള്ളുന്ന കര്‍ണ്ണാകയിലെ കാലവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം. തൊട്ടടുത്ത നീലഗിരിയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്.

ഓണത്തിനായി ചെണ്ടുമല്ലികള്‍

മറുനാട്ടില്‍ നിന്നാണ് മലയാള നാട്ടിലേക്ക് ഓണമെത്തുന്നത്. ചുട്ടുപൊള്ളുന്ന മണ്ണില്‍ വെന്തുരുകിയ പച്ചക്കറി മുതല്‍ ഓണപ്പൂക്കള്‍ വരെയും കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നു. ഓണം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പുകളാണ് കന്നഡയുടെയും തമിഴിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന ചുവന്ന നാട്ടില്‍ തകൃതിയാവുന്നത്. ഒരര്‍ത്ഥത്തില്‍ ആര്‍ക്കോവേണ്ടി മണ്ണില്‍ ഇഴഞ്ഞു ജീവിക്കുന്ന ഒരു പറ്റം കര്‍ഷകരുടെ ഗ്രാമം. നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും ഇവര്‍ വേറിട്ട നിറം പുതപ്പിക്കുന്നു. നൂറ് ഏക്കര്‍ സ്ഥലമുള്ള ജന്മിയും കന്നുകാലി കൂട്ടത്തിനെ മേച്ചുനടക്കുന്ന ഭൂമുഖത്തെ ഏകസ്ഥലം. മാറ്റിയിടാന്‍ ഷര്‍ട്ടു പോലുമില്ല. ചെറിയ സങ്കേതത്തില്‍ തലമുട്ടുന്ന ഗുഡികളില്‍ സ്വപ്നങ്ങളില്ലാതെ കാലത്തെ തോല്‍പ്പിക്കുന്നവര്‍. ഇവിടെയാണ് വടക്കന്‍ കേരളത്തിന്റെ ഓണം ഒരുങ്ങുന്നത്. ഗുണ്ടല്‍ പേട്ടയിലെ പൂപ്പാടങ്ങള്‍ കാണാന്‍ വരുന്ന സഞ്ചാരികളോട് കൈനീട്ടി വാങ്ങുന്ന തുട്ടുകളിലാണ് ഇപ്പോള്‍ ഈ കര്‍ഷകന് സംതൃപ്തി. മക്കളും മക്കളും അടങ്ങുന്ന രണ്ടുതലമുറകള്‍ വരുന്ന സീസണിലേക്കുള്ള നിലക്കടല കൃഷിക്കായി നിലം ഒരുക്കുന്ന ജോലിയിലാണ്.നഗരത്തില്‍ നിന്നും വന്നുപോകുന്ന പാട്ട ഭൂമിക്കാര്‍ നല്‍കുന്ന കൂലിയിലാണ് ഇവരുടെ പ്രതീക്ഷകളെല്ലാം. നേരം വെളുത്ത തുടങ്ങിയാല്‍ പിന്നെ ഇരുള്‍ വീഴുന്നതുവരെയും കന്നുകലികളെയും കൊണ്ട് നിലം ഉഴുതുമറിക്കുന്ന കര്‍ഷകര്‍ക്ക് പൂപ്പാടങ്ങള്‍ ഒരുക്കാനുള്ള വിത്തുകളും കമ്പനികള്‍ നല്‍കും. പകരം പൂവ് നല്‍കണമെന്നാണ് കരാര്‍. ഒരു വിള കൃഷി കഴിഞ്ഞാല്‍ മറ്റൊരു കൃഷിക്ക് ഒരു ഇടവേളയുണ്ടാകും. ഇക്കാലത്താണ് പച്ചക്കറികള്‍ ഗ്രാമീണര്‍ കൃഷി നടത്തുക. ഇവിടെ വിളവെടുപ്പ് തുടങ്ങുമ്പോളേക്കും മലയാളികളായ കച്ചവടക്കാരാണ് ഓടിയെത്തുക. തക്കാളി മുതല്‍ ബീറ്റ് റൂട്ടും വെള്ളരിയും മത്തനുമെല്ലാം കാടിന്റെ അതിര്‍ത്തി കടന്ന് മലയാള നാട്ടിലെത്തും. ഓണമെത്തിയാല്‍ കച്ചവടക്കാര്‍ കൂടും. ഇവര്‍ക്കിടയിലെ മത്സരം കൃഷിക്കാര്‍ക്ക് അല്‍പ്പം ആശ്വാസമാണ്. വില അല്‍പ്പം കൂട്ടിയെടുക്കാന്‍ കച്ചവയക്കാര്‍ വരുന്ന ഓണക്കാലം അതുകൊണ്ടാണ് അവര്‍ക്കും തദ്ദേശീയ ഉത്സവമായി മാറും.

നിറം മങ്ങാത്ത പൂപ്പാടങ്ങള്‍

ചെമ്പട്ടണിഞ്ഞു നില്‍ക്കുകയാണ് ഗുണ്ടല്‍പ്പേട്ടയിലെ ചെണ്ടുമല്ലിപ്പാടങ്ങള്‍. മാനത്തേക്ക് മുഖം നോക്കി സൂര്യകാന്തി പൂക്കളും ഇടകലരുന്നതോടെ വിനോദ സഞ്ചാരികളുടെ താഴ്‌വാരമാണ് ഇന്ന് ഈ വശ്യമനോഹര കന്നഡ ഗ്രാമം. വേനലില്‍ ചുട്ടുപൊള്ളുന്ന കൃഷിയിടമാകെ മഴയുടെ കുളിരില്‍ പൂപ്പാടമായി മാറുമ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ആവേശത്തിലാണ്. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ ഹെക്ടര്‍ കണക്കിന് പാടങ്ങളാണ് ഇവിടെയുളളത്. തെക്കന്‍ കാറ്റില്‍ ഉലയുന്ന പൂപ്പാടങ്ങള്‍ നേരില്‍ കാണാന്‍ വിദൂരത്ത് നിന്നുപോലും വിനോദ സഞ്ചാരികള്‍ ഈ അതിര്‍ത്തി ഗ്രാമങ്ങളില്‍ എത്തുന്നു. ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കള്‍ കയറ്റി അയക്കുന്നതിലൂടെ നല്ലൊരു വരുമാനമാണ് കര്‍ഷകര്‍ക്ക് ഇത്തവണ ലഭിച്ചത്. പെയിന്റ് ഫാക്ടറിയിലേക്ക് ലോഡുകണക്കിന് പൂക്കളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്. കന്നുകാലി വളര്‍ത്തലും പച്ചക്കറി തോട്ടങ്ങളുമായി ജീവിതം പൂരിപ്പിക്കുന്ന ഗ്രാമവാസികള്‍ക്കിടയിലുടെ മറുനാടന്‍ വിനോദസഞ്ചാരികളും ചേരുന്നതോടെ ഗുണ്ടല്‍പ്പേട്ട വരച്ചിടുന്നത് പുക്കളുടെ സ്വന്തം നാടിന്റെ മറ്റൊരു ചിത്രമാണ്.

ആകാശ ഗോപുരത്തിലെ കാഴ്ചകള്‍

നീലഗിരി മലനിരകള്‍ അതിരിടുന്ന ഗോപാല്‍സ്വാമി ബേട്ട ഒരു നിഴല്‍ ചിത്രമായി മുന്നില്‍ക്കാണാം. നൂലു പിടിച്ചതുപോലെയുള്ള പാതയിലൂടെ പൂപ്പാടങ്ങള്‍ പിന്നിട്ടാല്‍ ഗോപാല്‍സ്വാമി അമ്പലത്തിന്റെ കവാടമായി. കര്‍ണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് വനജ്യോത്സനകള്‍ തിടമ്പേറ്റി നില്‍ക്കുന്ന ഈ പരിസരമൊന്നാകെ. സമുദ്ര നിരപ്പില്‍നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള മാനം തൊടുന്ന മലനിരകലിലേക്ക് ചുരം കയറി വേണമെത്താന്‍. ഒരു കാലത്ത് ചന്ദന കള്ളക്കടത്തുകാരന്‍ വീരപ്പന്റെ സന്ദര്‍ശനം കൊണ്ട് ഈ ക്ഷേത്രം വാര്‍ത്തകളില്‍ ഇടം തേടിയിരിന്നു. കനത്ത സുരക്ഷാ സംവിധാനമൊരുക്കി വീരപ്പനെ വലയിലാക്കാന്‍ ടാസ്‌ക് ഫോഴ്‌സുകള്‍ നിരവധി ഓപ്പറേഷനുകള്‍ ഇവിടെ നടത്തിയിരുന്നു. ഇതിനെയെല്ലാം വെല്ലുവിളിച്ച് വീരപ്പന്‍ പലതവണ ഇവിടെ വന്നുപോയി.

പൂന്തോട്ട നഗരമായ ബാംഗ്‌ളൂരില്‍ നിന്നും 280 കിലോ മീറ്റര്‍ പിന്നിട്ടാല്‍ ഗുണ്ടല്‍പ്പേട്ടയിലെത്താം.കൊട്ടാരങ്ങളുടെ നഗരമായ മൈസൂരില്‍ നിന്നും എണ്‍പത് കിലോ മീറ്റര്‍ ദൂരം മാത്രമാണ് ഇവിടെക്കുള്ളത്. കോട മഞ്ഞിന്റെയും തനതു പ്രകൃതി സൗന്ദര്യത്തിന്റെയും നാടായ വയനാട്ടില്‍ നിന്നും അമ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ബത്തേരിയില്‍ നിന്നും പതിനാല് കിലോമീറ്റര്‍ വയനാട് വന്യജീവി സങ്കേതം വഴിയുള്ള യാത്ര ആരുടെയും മനം കവരും. കണ്ണിന് കുളിരായി ഹരിത വനങ്ങളും കാടിന്റെ വിസ്മയമായി വന്യമൃഗങ്ങളും ദൃശ്യവിരുന്നൊരുക്കും. വയനാട്ടിലെ മുത്തങ്ങയും തമിഴ്‌നാട്ടിലെ മുതുമലയും നീലഗിരിയും ഉള്‍പ്പെടുത്തി ടൂര്‍ പാക്കേജുകള്‍ ധാരാളമായുണ്ട്. വളരെ ചെലവു കുറഞ്ഞ രീതിയില്‍ എത്തിമടങ്ങാന്‍ പറ്റുന്ന വിനോദ കേന്ദ്രമായതിനാല്‍ സാധാരണക്കാരന്റെ അത്താണികൂടിയാണിത്. കന്നുകാലി പരിപാലനവും കൃഷിയും മാത്രം ജീവിത ലക്ഷ്യമായി കാണുന്ന ഒരു പറ്റം മനുഷ്യരുടെ ലോകം കൂടിയാണ് ഗുണ്ടല്‍പ്പേട്ട എന്ന ഗ്രാമം.

Content Highlights: sunflower fields in kartanaka gundlupet

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented