Photo: NM Pradeep
പനാജി: നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ഗോവ. ജൂലൈ രണ്ട് മുതലാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുക. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി മനോഹര്‍ അജ്ഗവോങ്കര്‍ അറിയിച്ചതാണ് ഇക്കാര്യം. 250 ഹോട്ടലുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യവ്യാപകമായ ലോക്ഡൗണിന്റെ ഭാഗമായാണ് ഗോവയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചത്. സംസ്ഥാന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് വിനോദസഞ്ചാരവുമായിബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനമായത്. സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി വേണം തുറക്കാന്‍ അനുമതി ലഭിച്ച ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍. ആഭ്യന്തര യാത്രികര്‍ക്ക് മാത്രമേ ജൂലൈ രണ്ടുമുതല്‍ ഗോവയിലേക്ക് പ്രവേശനമുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. സഞ്ചാരികള്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കയ്യില്‍ കരുതണം. അല്ലാത്തവര്‍ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയരാവുകയും ഫലം വരുന്നതുവരെ സംസ്ഥാനം സജ്ജമാക്കിയ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയും വേണം. ഫലം പോസീറ്റീവാണെങ്കില്‍ തിരിച്ച് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് പോവുകയോ ഗോവയില്‍ത്തന്നെ ചികിത്സ തേടുകയോ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിനോദസഞ്ചാര വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഹോട്ടലുകളേയും ഹോംസ്‌റ്റേകളേയും അതിഥികളെ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: Goa Tourism, Goa open to domestic tourists from July 2, Manohar Ajgaonkar, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..