കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഗോവ. പുതിയ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കിൽ 72 മണിക്കൂർ മുമ്പ് നടത്തിയ ടെസ്റ്റിന്റെ റിസൾട്ട് ഹാജരാക്കണം. മുമ്പ് ആന്റിജൻ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് മാത്രം മതിയായിരുന്നു. കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗവൺമെന്റ് കേരളത്തിനായി പ്രത്യേക പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയത്.

നെഗറ്റീവ് ആർടിപിസിആർ റിപ്പോർട്ടുകൾ കൈവശമുണ്ടെങ്കിലേ ഇനി ഗോവയിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഗോവയിൽ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സംസ്ഥാനത്തെ ഹാളുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒരു പ്രഖ്യാപനം ഉണ്ടാകുന്നതുവരെ അടച്ചിടാൻ സർക്കാർ ഉത്തരവിൽ പരാമർശിക്കുന്നു.

ഔദ്യോഗിക പരിപാടികളും പൊതുസ്ഥലങ്ങളിൽ ആളുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തിയിരിക്കുന്നു. തിങ്കളാഴ്ച ഗോവയിൽ 90 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയ ശേഷം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്.

Content highlights :goa government mandatory rtpcr reports in kerala travellers