പനാജി: സഞ്ചാരികളുടെ പറുദീസയായ ഗോവയില്‍ നാലുദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വാര്‍ത്ത സഞ്ചാരികള്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ പലരും നാലുദിവസം സംസ്ഥാനത്ത് തന്നെ ചെലവിടേണ്ടിവരും.

നേരത്തേ ഗോവ ട്രിപ്പ് ബുക്ക് ചെയ്തവര്‍ക്കും ഈ വാര്‍ത്ത കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. കോവിഡ് കേസുകള്‍ കൂടുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.

ഇന്നലെ ആരംഭിച്ച ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീളും. എല്ലാ സഞ്ചാരകേന്ദ്രങ്ങളും റിസോര്‍ട്ടുകളും റസ്‌റ്റോറന്റുകളും കാസിനോകളുമെല്ലാം അടഞ്ഞുകിടക്കും. 

നിലവില്‍ ഗോവയിലുള്ള സഞ്ചാരികള്‍ക്ക് നാല് ദിവസം കഴിയാനുള്ള എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. 

Content Highlights: Goa goes into complete lockdown for four days