ഞ്ചാരികളെക്കൊണ്ട് നിറയേണ്ട സമയമായിരുന്നു. പക്ഷേ എന്തുചെയ്യാം, എല്ലാം കോവിഡ് തട്ടിത്തെറിപ്പിച്ചില്ലേ? പറഞ്ഞുവരുന്നത് ഗോവയേക്കുറിച്ചാണ്. ഒരുസമയത്ത് വിദേശീയരും തദ്ദേശീയരുമായ സഞ്ചാരികളുടെ പറുദീസയായിരുന്ന ഗോവയില്‍ ഇന്ന് ആ കാലം ഇന്ന് സ്വപ്‌നം പോലെയായിരിക്കുന്നു.

പ്രവൃത്തിദിവസങ്ങളില്‍ ഒരു ബിസിനസ്സും ഇല്ലെന്ന് ഓള്‍-ഗോവ പ്രൈവറ്റ് ഹട്ട് / ഷാക്ക് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ധര്‍മേഷ് സഗ്ലാനി പറഞ്ഞു. ഇന്ത്യന്‍ വിനോദ സഞ്ചാരികളെ വാരാന്ത്യങ്ങളില്‍ കാണാറുണ്ടെങ്കിലും പ്രവര്‍ത്തനച്ചെലവ് നിയന്ത്രണത്തിലാക്കാന്‍ ഇത് പര്യാപ്തമല്ല. അതിനാല്‍, സ്വന്തമായി ബീച്ച് പരിസരം ഉള്ള ഓപ്പറേറ്റര്‍മാര്‍ മാത്രമാണ് ഇതുവരെ തുറന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചാരികള്‍ക്കായുള്ള കുടിലുകള്‍ക്കുള്ള ലൈസന്‍സ് തുക 50 ശതമാനം കുറച്ച് കുടില്‍ ഉടമകളെ സഹായിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷമുണ്ടായ നഷ്ടം നികത്താന്‍ അതൊന്നും മതിയാവില്ലെന്ന് കരുതുന്നവരുണ്ട്. സണ്‍ബേണ്‍ ഇലക്‌ട്രോണിക് ഡാന്‍സ് മ്യൂസ്‌ക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനുള്ള അനുമതി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. നേരത്തെ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി ആഘോഷം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു.

സംസ്ഥാനത്തെ ടൂറിസം നയം നടപ്പാക്കുന്നത് മാറ്റിവയ്ക്കാന്‍ ഗോവയിലെ വിവിധ വ്യവസായ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കത്തെഴുതിയിട്ടുണ്ട്.

പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ടൂറിസം നയം -2020 ന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഇത് വ്യവസായത്തിന് ശരിയായ ദിശാബോധം നല്‍കുമെന്നും ഗോവ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗാവ്കര്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു.

Content Highlights: Goa Fails To Attract Tourists, Goa Tourism, Goa Covid 19, Beaches in Goa, Travel News