ബെർലിൻ കത്തീഡ്രൽ | Photo: AP
സ്വപ്നയാത്രകളുടെ ബക്കറ്റ് ലിസ്റ്റില്‍ ജര്‍മനി എന്ന പേര് സൂക്ഷിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാം. ജര്‍മന്‍ യാത്രയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മനി. നേരത്തെ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസുകളില്‍ കുറവ് വരുത്തിയതിന് പുറമെയാണ് ഈ ഇളവുകള്‍.
പുതിയ നിയമപ്രകാരം അപേക്ഷിക്കുന്നവരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷ കേന്ദ്രങ്ങളിലും അപ്പോയിന്മെന്റുകള് ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും. കൂടാതെ സമീപത്തുള്ള അപേക്ഷാ കേന്ദ്രങ്ങള്‍ ബുക്കിങ് പൂര്ണമായിട്ടുണ്ടെങ്കില് മറ്റ് നഗരങ്ങളിലെ അപ്പോയിന്മെന്റ് സ്ലോട്ടുകള്‍ ഉപയോഗിക്കാനും സാധിക്കും.
എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള വിസകളില്‍ ഈ ഇളവുകള്‍ ബാധകമല്ല. നേരത്തെ ദീര്‍ഘകാല ദേശീയ വിസകള്‍ക്കും ഹ്രസ്വകാല ടൂറിസ്റ്റ് വിസകള്‍ക്കുമുള്ള പ്രോസസ്സിങ് ഫീ കുറയ്ക്കുന്നതായി ജര്‍മ്മനി പ്രഖ്യാപിച്ചിരുന്നു. ഷെങ്കന്‍ വിസ ഫീസും കുറച്ചിട്ടുണ്ട്.
ഷെങ്കന്‍ പ്രദേശത്തെ ഏത് അംഗരാജ്യത്തേക്കും, ടൂറിസത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി 90 ദിവസം വരെ തങ്ങുന്നതിനായി ഉടമകളെ അനുവദിക്കുന്നതാണ് ഷെങ്കന്‍ വിസ. ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്ക്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഇറ്റലി തുടങ്ങിയ 26 രാജ്യങ്ങളാണ് ഷെങ്കന്‍ ഏരിയയില്‍ ഉള്‍പ്പെടുന്നത്.
Content Highlights: Germany relaxes visa appointment rules for Indian tourists
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..