കോവിഡ് വ്യാപിക്കുന്നതിനിടയിലും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പ്രവേശനമനുവദിച്ച് ജര്‍മനിയും മാലിദ്വീപും. 

ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, നേപ്പാള്‍, പോര്‍ച്ചുഗല്‍, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ജര്‍മനി പ്രവേശനം അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. വാക്‌സിനെടുക്കാത്തവര്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് കരുതണം. 

ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യങ്ങള്‍ക്ക് ജൂലായ് 15 മുതല്‍ മാലിദ്വീപില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികള്‍ യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പ് മാലിദ്വീപ് എമിഗ്രേഷന്‍ പോര്‍ട്ടലില്‍ ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം. ഒപ്പം യാത്രയ്ക്ക് മുന്‍പ് ചുരുങ്ങിയത് 96 മണിക്കൂര്‍ മുന്‍പെങ്കിലും എടുത്ത ആര്‍.ടി.പി.സി.ആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതുകയും വേണം. മാലിദ്വീപില്‍ എത്തുമ്പോള്‍ നിര്‍ബന്ധിത ക്വാറന്റീനിന്റെ ആവശ്യമില്ല. രോഗലക്ഷണമുള്ളവര്‍ മാത്രം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. 

Content Highlights: Germany and Maldives to welcome travellers from india