ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്
കാടിനെ പകുത്ത് ആനവണ്ടി നീങ്ങുന്നു. വണ്ടിക്കുള്ളി!ല്‍ ആഹ്ലാദത്തിരതല്ലല്‍. വഴിയോരത്ത് കാട്ടുപോത്തും ആനയും കുരങ്ങുമൊക്കെ ആനവണ്ടി തങ്ങളുടെ പതിവു കാഴ്ചയെന്ന മട്ടില്‍. ആവേശകരമായ ഹിറ്റിലേക്കാണ് കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജിന്റെ മുന്നേറ്റം. ഒരിക്കല്‍ പോയവര്‍ പരിചയക്കാരോടെല്ലാം പറയുന്ന യാത്രാനുഭൂതി.
പാക്കേജ് ആരംഭിച്ച് ഇതുവരെ നടത്തിയ 26 ട്രിപ്പുകളിലും നിറയെ യാത്രക്കാര്‍. ജനുവരി 31 വരെയുള്ള ബുക്കിങും പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്നുള്ളതിനാണ് തിരക്ക് അധികവും. പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ്.
പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കിആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് ബോട്ടിങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.
.jpg?$p=690bffc&&q=0.8)
ദൂരെസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് രണ്ടുദിവസം
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക. കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടുദിവസം നീളുന്നതാണ്. കുമരകം ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ 5.30നും 6.30നും.
നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജിന് വനംവകുപ്പ് പച്ചക്കൊടികാട്ടിയത്.
.jpg?$p=f0b49be&&q=0.8)
ഗവി അതിഗംഭീരം
പേര് കൊണ്ട് തന്നെ കൗതുകപ്പെടുത്തുന്ന സ്ഥലമാണ് ഗവി. ഇടയ്ക്ക് ചില വന്യമൃഗങ്ങളെയും കണ്ടു. മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് ഗവി. ഒരുപാടൊന്നും ഇല്ലെങ്കിലും ഉള്ളത് അതിഗംഭീരം തന്നെ.
-ശ്രീരാജ്
ബസിലെ യാത്ര വല്ലാത്ത അനുഭവം നല്‍കി
ഓര്‍ഡിനറി സിനിമയില്‍ കണ്ടത് പോലെ ബസില്‍ ഗവിയിലേക്കുള്ള യാത്ര വല്ലാത്ത അനുഭവം നല്‍കി. ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് ഗവിയുടെ സ്ഥാനം.
-ജിനീഷ് മോന്‍
കെ.എസ്.ആര്‍.ടി.സി.ഫോണ്‍ നമ്പരുകള്‍
തിരുവല്ല: 9744348037,9074035832,
പത്തനംതിട്ട : 9495752710,6238309941
അടൂര്‍ : 9447302611,9207014930
Content Highlights: gavi ksrtc tour package


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..