ഗവിയില്‍ എ.സി താമസത്തിന് 100 രൂപ, കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി


എസ്.സുനിത് കുമാര്‍

പ്രതീകാത്മക ചിത്രം

നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി. തിരുവനന്തപുരം ചീഫ് ഓഫീസില്‍നിന്നാണ് ഇതിനുള്ള അനുമതി നല്‍കിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായതിനുശേഷം ഡിസംബര്‍ ആദ്യംമുതല്‍ സര്‍വീസ് ആരംഭിക്കാനാണ് കെ.എസ്.ആര്‍.ടി.സി.യുടെ തീരുമാനം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍മേഖല, എറണാകുളം ഉള്‍പ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍മേഖല എന്നിങ്ങനെയുള്ള കെ.എസ്.ആര്‍.ടി.സി.യുടെ മൂന്ന് സോണുകളില്‍നിന്നും ഇവിടേക്ക് ടൂര്‍ പാക്കേജ് ഉണ്ടാകും.

ഒരുദിവസം മൂന്ന് സര്‍വീസുകളാണ് നടത്തുക. ഓണ്‍ലൈന്‍ വഴി ബുക്കുചെയ്യാനുള്ള സൗകര്യവും ഒരുക്കും. ദൂരെനിന്ന് വരുന്ന സര്‍വീസുകള്‍ക്ക് ഗവിക്കൊപ്പം, വാഗമണ്‍, പരുന്തുംപാറ എന്നീപ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തുവരുകയാണ്. ഈ പ്രദേശങ്ങളില്‍ താമസസൗകര്യത്തിനുള്ള പരിശോധന നടക്കുന്നുണ്ട്.



അപേക്ഷ നല്‍കി ഒന്‍പതുമാസത്തിനുശേഷമാണ് പാക്കേജിന് വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നത്.

വരുമാനം വര്‍ധിപ്പിക്കുന്ന പാക്കേജ്

മൂന്നുസോണുകളില്‍നിന്നും ഗവിയിലേക്ക് പാക്കേജ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചതോടെ നിരവധി ആളുകള്‍ ഗവിയിലെത്തും. മറ്റു വാഹനങ്ങളെ ഇതുവഴി കടത്തിവിടാത്തതിനാല്‍ മറ്റ് സംസ്ഥാന സഞ്ചാരികളും എത്തുമെന്നാണ് കെ.എസ്.ആര്‍.ടി.സി. പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍തന്നെ സര്‍വീസ് സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഓഫീസില്‍ നിരന്തരം എത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി. പത്തനംതിട്ട ഡിപ്പോയില്‍ നിലവില്‍ രണ്ട് ഓര്‍ഡിനറി സര്‍വീസുകള്‍ എല്ലാ ദിവസവും ഗവിയിലേക്ക് പോകുന്നുണ്ട്. അവിടെ താമസിക്കുന്നവര്‍ക്കായി ആരംഭിച്ച സര്‍വീസില്‍ വിനോദസഞ്ചാരികള്‍കൂടി കയറാന്‍ തുടങ്ങിയതോടെ ബസില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 35 സീറ്റാണ് ഈ ബസുകള്‍ക്കുള്ളത്.

ടെര്‍മിനലില്‍ താമസസൗകര്യവും

ദൂരെസ്ഥലങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പത്തനംതിട്ടയില്‍ രാത്രിയില്‍ തങ്ങി പുലര്‍ച്ചെ യാത്ര തുടങ്ങുന്നതിന് കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലില്‍ താമസസൗകര്യം ഒരുക്കുന്നു. 150 കിടക്കകളുള്ള എ.സി. ഡോര്‍മിറ്ററിയാണ് ക്രമീകരിക്കുന്നത്. 100 രൂപയാണ് ഫീസ്. ഒന്നാംനിലയില്‍ ഇതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്ന് ഡി.ടി.ഒ. തോമസ് മാത്യു പറഞ്ഞു.

Content Highlights: gavi ksrtc tour package


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented