​ഗൂ​ഗിളിൽ ലോകത്ത് ഏറ്റവുമധികം തിരഞ്ഞവയുടെ പട്ടികയിൽ ഈ ഇന്ത്യൻ വിസ്മയങ്ങളും


ഇന്ത്യയിൽനിന്ന് മുംബൈയിലെ ഗേറ്റ്‌ വേ ഓഫ് ഇന്ത്യ അഞ്ചാംസ്ഥാനത്തും ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റ് 14-ാം സ്ഥാനത്തും ആഗ്രയിലെ താജ്മഹൽ 17-ാം സ്ഥാനത്തുമാണ്.

മൈസൂർ കൊട്ടാരം | ഫോട്ടോ: എസ്.എൽ. ആനന്ദ് | മാതൃഭൂമി

  • ഗൂ​ഗിൾ പുറത്തുവിട്ടത് 20 സ്ഥലങ്ങളുടെ പട്ടിക
  • ലിസ്റ്റിൽ മൈസൂരു കൊട്ടാരത്തിന് 15-ാം സ്ഥാനം

മൈസൂരു: ഗൂഗിളിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ തിരഞ്ഞവയുടെ ലിസ്റ്റിൽ മൈസൂരു കൊട്ടാരത്തിന് 15-ാം സ്ഥാനം. തിങ്കളാഴ്ച ഗൂഗിൾ പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറയുന്നത്.

ഏറ്റവുമധികംപേർ തിരഞ്ഞ 20 സ്ഥലങ്ങളുടെ പട്ടികയാണ് ഗൂഗിൾ പുറത്തുവിട്ടത്. ഇന്ത്യയിൽനിന്ന് മുംബൈയിലെ ഗേറ്റ്‌ വേ ഓഫ് ഇന്ത്യ അഞ്ചാംസ്ഥാനത്തും ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റ് 14-ാം സ്ഥാനത്തും ആഗ്രയിലെ താജ്മഹൽ 17-ാം സ്ഥാനത്തുമാണ്. പ്രതിമാസം അഞ്ചുലക്ഷത്തോളം വിനോദസഞ്ചാരികളാണ് മൈസൂരു നഗരത്തിലെത്തുന്നത്. ഇവരിൽ ഭൂരിഭാഗംപേരും നഗരത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു കൊട്ടാരം സന്ദർശിക്കാനെത്തും.

കൊട്ടാരം ഗൂഗിൾ പട്ടികയിൽ ഇടംപിടിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കൊട്ടാരം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രഹ്മണ്യ പറഞ്ഞു. രാജകീയ പൈതൃകത്തിന്റെ പ്രതീകമാണ് മൈസൂരു കൊട്ടാരം. മികച്ച ഗൈഡ് സേവനവും മറ്റു സൗകര്യങ്ങളും ലഭ്യമാകുന്നതിനാൽ കൊട്ടാരത്തിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണം വർധിക്കുന്നുണ്ട്. ഗൂഗിൾ കൊട്ടാരത്തെ ഉൾപ്പെടുത്തിയത് മൈസൂരു നിവാസികൾക്ക് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽനിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചതോടെ മൈസൂരു കൊട്ടാരത്തിലേക്ക് മലയാളിസന്ദർശകർ എത്താൻ തുടങ്ങിയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷ. അതിനാൽ, മലയാളികളുടെ ഹോട്ടലുകൾ, ലോഡ്ജുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയായിരുന്നു.​

Content Highlights: most searched places in google, mysore palace, gateway of india, tajmahal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented