Photo: www.twitter.com
ഗംഗോത്രി: ഇന്ത്യയിലെ അതിപുരാതനമായ ഹിമാലയ ക്ഷേത്രമായ ഗംഗോത്രി തുറന്നു. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു.
അക്ഷയ ത്രിതിയ ദിവസമാണ് ക്ഷേത്രം തുറന്നത്. രാവിലെ 7.31 ന് തുറന്ന ക്ഷേത്രത്തില്‍ പൂജാരികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.
ചാര്‍ധാം യാത്രയിലെ ക്ഷേത്രങ്ങളിലൊന്നാണ് ഗംഗോത്രി. കേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന പുണ്യ യാത്രയാണ് ചാര്‍ധാം. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും കോവിഡ് മൂലം ചാര്‍ധാം യാത്ര ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
ഗംഗോത്രി തുറന്നതിനുപിന്നാലെ യമുനോത്രിയും കേദാര്‍നാഥും തുറന്നു. നാളെ ബദ്രിനാഥ് ക്ഷേത്രം തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉത്തരകാശിയില്‍ നിന്നും 99 കിലോമീറ്റര്‍ അകലെയാണ് ഗംഗോത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3100 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം കുടികൊള്ളുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഗംഗാദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.
Content Highlights: Gangotri temple opens, no devotees allowed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..