Photo: Game Of Thrones Official Facebook Page
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ വെബ് സീരീസാണ് ഗെയിം ഓഫ് ത്രോണ്‍സ്. സീരീസ് അവസാനിച്ചതുമുതല്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ എന്തിനെങ്കിലും വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍. അവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഒരു മ്യൂസിയം യു.കെയില്‍ തുറക്കാനൊരുങ്ങുകയാണ്.
ഇതിനായി 24 മില്ല്യണ്‍ പൗണ്ട് ചെലവുവരുന്ന നിര്‍ദേശങ്ങള്‍ വടക്കന്‍ അയര്‍ലണ്ടിലെ അര്‍മാഗ് സിറ്റി, ബാന്‍ബ്രിഡ്ജ്, ക്രെയ്ഗാവോണ്‍ ബൊറോ കൗണ്‍സില്‍ എന്നിവര്‍ സ്വീകരിച്ചു. പുസ്തകങ്ങളേയും സീരീസിനേയും അടിസ്ഥാനമാക്കി ആരാധകര്‍ക്ക് പുതുതായി എന്തെങ്കിലും പഠിക്കാനവസരം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. ബാന്‍ബ്രിഡ്ജിലെ ലിനന്‍ മില്‍ സ്റ്റുഡിയോസിലാണ് ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലേക്കും ആ കാലഘട്ടത്തിലേക്കും തിരിച്ചുപോകാനുള്ള സംവിധാനങ്ങളൊരുക്കുന്നത്.
സീരീസിലെ വിന്റര്‍ഫെല്‍, കിംഗ്‌സ് ലാന്‍ഡിങ്ങിലെ സെര്‍സിയുടെ മുറ്റം, ഡ്രാഗണ്‍ സ്റ്റോണ്‍ റൂം, മാപ് റൂം, കാസില്‍ ബ്ലാക്ക് മെസ്സ് റൂം എന്നിവ സന്ദര്‍ശകര്‍ക്ക് നേരില്‍ കാണാം. അതിഥികള്‍ക്ക് സീരീസില്‍ കണ്ട ലൊക്കേഷനുകളിലൂടെ നടക്കാനാവും. ഷൂട്ടിങ് ലൊക്കേഷനുകളില്‍ കാണുന്നതുപോലെ ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്ന കാറ്ററിങ് വാനുകളുടെ മാതൃകയിലുള്ള കഫേയും ഇവിടെയുണ്ടാകും. കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും.
ലണ്ടനില്‍ വര്‍ണര്‍ ബ്രദേഴ്‌സ് സ്റ്റുഡിയോ തയ്യാറാക്കിയ ഹാരിപോട്ടര്‍ ടൂറിന് സമാനമായ അനുഭവമായിരിക്കും ഗെയിം ഓഫ് ത്രോണ്‍സ് ടൂറും നല്‍കുക. ഈ മ്യൂസിയം എന്ന് തുറക്കുമെന്നോ ടിക്കറ്റ് നിരക്ക് എത്രയായിരിക്കുമെന്നോ അറിവായിട്ടില്ല.
സീരീസ് കഴിഞ്ഞ വര്‍ഷം അവസാനിച്ചപ്പോള്‍ മുതല്‍ ഒരു പ്രീക്വല്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Game of Thrones, House Of The Dragon, GOT Museum, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..