Photo: twitter.com|TourismGoa
പനാജി: കോവിഡ് രോഗവ്യാപനം മൂലം ഏറ്റവുമധികം സാമ്പത്തിക നഷ്ടം സംഭവിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോവ. സഞ്ചാരികളെത്താത്തതുമൂലം കോടികളുടെ നഷ്ടമാണ് ഗോവന്‍ സര്‍ക്കാരിനുണ്ടായത്. എങ്കിലും സഞ്ചാരികളെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഗോവ.
എന്നാല്‍ ഗോവയിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പ് സഞ്ചാരികള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് മാത്രമേ ഗോവയിലേക്ക് പ്രവേശിക്കാനാകൂ. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് സഞ്ചാരികള്‍ കൈയ്യില്‍ കരുതണം.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് പുറമേ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഞ്ചാരികള്‍ ഹാജരാക്കണം. ഗോവന്‍ സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ജോലി ആവശ്യത്തിനായോ ഗോവയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
ജൂലായ് രണ്ടാം തീയതി മുതല്‍ വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് ഗോവ പ്രവേശനം അനുവദിച്ചിരുന്നു. എന്നിട്ടും കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഓഗസ്റ്റ് അഞ്ചുവരെയാണ് ഈ തീരുമാനം നിലനില്‍ക്കുക.
Content Highlights: Fully-vaccinated tourists can’t enter Goa without COVID-negative certificate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..