ബാരാമുള്ള: വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് കശ്മീരിലെ ​ഗുൽമാർ​ഗ്. ശൈത്യകാലത്ത് പ്രദേശമാകെ മഞ്ഞുമൂടും. അങ്ങനെയൊരവസ്ഥയിലാണ് ഇന്ന് പ്രദേശം. എവിടെ നോക്കിയാലും മഞ്ഞാണ്. 

തിങ്കളാഴ്ചയുണ്ടായ മഞ്ഞുവീഴ്ച സഞ്ചാരികളെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. കാശ്മീരിലെ ഏറ്റവും മികച്ച സ്കീയിങ് കേന്ദ്രം എന്നാണ് ​ഗുൽമാർ​ഗ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള സ്കീയിങ് പ്രേമികൾ മഞ്ഞുകാലത്ത് ഇവിടേക്കെത്തുന്നു. 

നവംബറിൽ 1.27 ലക്ഷം സഞ്ചാരികളാണ് കശ്മീർ സന്ദർശിക്കാനെത്തിയതെന്ന് രണ്ട് ദിവസം മുമ്പ് ജമ്മു കശ്മീർ വിനോദസഞ്ചാര വകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.

Content Highlights: Gulmarg tourism, snowfall in Gulmarg, Kashmir tourism