
Representative image
വിമാനം വൈകുന്നത് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ചെക് ഇന്‍ ചെയ്ത് മണിക്കൂറുകളോളം ടേക്ക് ഓഫിനായി കാത്തിരിക്കുന്ന യാത്രികര്‍ വലിയ തുകയ്ക്കാണ് എയര്‍പോര്‍ട്ടില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നത്. എന്നാല്‍ വിമാനം വൈകിയാല്‍ ഇനി കാശ് മുടക്കി ഭക്ഷണം കഴിക്കേണ്ടതില്ല. സൗജന്യമായി ഭക്ഷണം നിങ്ങളുടെ മുന്നിലെത്തും.
വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ പാസഞ്ചര്‍ ചാര്‍ട്ടര്‍ ഉപയോഗിച്ച് യാത്രികര്‍ക്ക് സൗജന്യമായി ഭക്ഷണം കഴിക്കാം. ഈ സൗകര്യം എല്ലാ യാത്രികര്‍ക്കും ലഭ്യമല്ല.
ആര്‍ക്കൊക്കെ ഈ സൗകര്യം ലഭിക്കും?
കൃത്യ സമയത്ത് ചെക്ക് ഇന്‍ ചെയ്ത് എയര്‍പോര്‍ട്ടിലെത്തിയ യാത്രികരുടെ വിമാനം രണ്ടുമണിക്കൂറിലധികം വൈകിയാല്‍ സൗജന്യമായി ഭക്ഷണം ലഭിക്കും. ബ്ലോക്ക് ടൈം ഉള്‍പ്പെടെ രണ്ടര മണിക്കൂറിലധികം വിമാനം വൈകിയാലും ഈ ഓഫര്‍ ലഭിക്കും.
ആഭ്യന്തര വിമാനയാത്രികര്‍ക്കും ഈ ഓഫര്‍ ലഭിക്കും. പക്ഷേ വിമാനം മൂന്നുമണിക്കൂറിലധികം വൈകണം. അല്ലെങ്കില്‍ ബ്ലോക്ക് ടൈം അടക്കം രണ്ടര മുതല്‍ അഞ്ചു മണിക്കൂര്‍ വരെ വിമാനം വൈകണം.
മുകളില്‍പ്പറഞ്ഞ രണ്ടു വിഭാഗത്തിലും വരാത്ത യാത്രക്കാര്‍ക്ക് നാലുമണിക്കൂറിലധികം നേരം വിമാനത്തിനായി കാത്തിരിക്കേണ്ടി വന്നാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താം
നിങ്ങള്‍ ചെയ്യേണ്ടത്
ആദ്യം ടിക്കറ്റ് ബുക്ക് ചെയ്ത എയര്‍ലൈന്‍ കൗണ്ടര്‍ സന്ദര്‍ശിക്കുക. നിങ്ങളുടെ കൈയിലുള്ള ടിക്കറ്റ് കാണിച്ച് വിമാനം വൈകുന്ന വിവരം അവരെ അറിയിക്കുക. തുടര്‍ന്ന് പാസഞ്ചര്‍ ചാര്‍ട്ടറില്‍ രേഖപ്പെടുത്തിയതുപ്രകാരമുളള സൗജന്യ ഭക്ഷണം നല്കാന് ആവശ്യപ്പെടുക. അപ്പോള്‍ നിങ്ങള്‍ക്കൊരു വൗച്ചര്‍ ലഭിക്കും. അതുപയോഗിച്ച് സൗജന്യ ഭക്ഷണം സ്വന്തമാക്കാം.
കടപ്പാട്: ഫിനാൻഷ്യൽ എക്സ്പ്രസ്
Content Highlights: free meal for flight passengers in airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..