പാരീസ്: കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ഫ്രാന്‍സ്. വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഫ്രാന്‍സിലേക്ക് പറക്കാനാകുക. അതുമായി ബന്ധപ്പെട്ട രേഖകള്‍ സഞ്ചാരികള്‍ കൈയ്യില്‍ കരുതണം. ഒപ്പം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. 

രണ്ട് ഡോസ് വാക്‌സിനെടുത്ത് രണ്ടാഴ്ച പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമാണ് നിലവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണാണ് ഇക്കാര്യം അറിയിച്ചത്.

ഫ്രാന്‍സില്‍ നേരത്തേ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. ആദ്യം യൂറോപ്പിലുള്ള സഞ്ചാരികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. നിലവില്‍ രാത്രി 11 മണിക്ക് ശേഷമാണ് ഫ്രാന്‍സില്‍ ലോക്ക്ഡൗണുളളത്. ജൂണ്‍ 30 ന് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാന്‍സ് സര്‍ക്കാര്‍.

Content Highlights: France ready to welcome vaccinated oversea tourists