ഫോർട്ട്‌കൊച്ചിയിൽനിന്ന് ഷില്ലോങ്ങിലേക്കുള്ള വിദേശ സഞ്ചാരികളുടെ ഓട്ടോ യാത്രഅഡ്വ. ആന്റണി കുരീത്തറ ഫ്ളാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി
ഫോർട്ട്‌കൊച്ചി: ഫോർട്ട്‌കൊച്ചി കടൽത്തീരത്തുനിന്ന് ഷില്ലോങ് മലനിരകളിലേക്കുള്ള ഓട്ടോ സഞ്ചാരത്തിന് തുടക്കമായി. 120 വിദേശ സഞ്ചാരികളാണ് ഓട്ടോകളിൽ സഞ്ചരിക്കുന്നത്. അഡ്വഞ്ചർ ടൂറിസ്റ്റ് എന്ന സംഘടനയാണ് ഓട്ടോ റൺ സംഘടിപ്പിക്കുന്നത്.
18 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് യാത്രയിൽ പങ്കെടുക്കുന്നത്. ഇവർ മൂന്നു ദിവസമായി ഫോർട്ട്‌കൊച്ചിയിലുണ്ട്.
പലരും ഓട്ടോ ഓടിക്കാൻ പഠിച്ചത് ഫോർട്ട്‌കൊച്ചിയിലാണ്. പുതിയ 46 ഓട്ടോറിക്ഷകൾ ഇതിനായി കൊച്ചിയിൽ കൊണ്ടുവന്നു. ഈ ഓട്ടോകളിൽ സഞ്ചാരികൾ ഇഷ്ടമുള്ള നിറങ്ങൾ പൂശി. സ്ത്രീകളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഷില്ലോങ്ങിലെത്താനാണ് ഇവരുടെ പരിപാടി. വഴിയിൽ താമസ സൗകര്യമൊന്നും ഒരുക്കിയിട്ടില്ല. പൊതുസ്ഥലങ്ങൾ തന്നെ അതിനായി ഉപയോഗിച്ച് സാഹസിക യാത്രയാണ് ലക്ഷ്യമിടുന്നത്. 35,000 കിലോമീറ്ററാണ് യാത്രയുടെ ദൂരം. ഷില്ലോങ്ങിൽ എത്തിയ ശേഷം, സഞ്ചാരികൾ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും.
ഓട്ടോകൾ അടുത്ത യാത്രയ്ക്കായി ഫോർട്ട്‌കൊച്ചിയിലേക്ക് കൊണ്ടുവരും. തിരികെ വരുമ്പോൾ മറ്റൊരു സംഘം സഞ്ചാരികളാണ് ഓട്ടോകൾ ഓടിക്കുക.
തിങ്കളാഴ്ച രാവിലെ നഗരസഭ പ്രതിപക്ഷ നേതാവ് കൂടിയായ വാർഡ് കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ ഓട്ടോ റൺ ഫ്ളാഗ് ഓഫ് ചെയ്തു.
Content Highlights: fortkochi to shiilong autorikshaw travel, kerala tourism, malayalam travel news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..