കോവിഡിൽ തകർന്ന പൈതൃകന​ഗരത്തിൽ ആളനക്കം; ഫോർട്ട്കൊച്ചിയുടെ തെരുവ് നിറഞ്ഞ് സഞ്ചാരികൾ


ഡിസംബർ തുടങ്ങുന്നതോടെ,സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണ്‌ ഫോർട്ട്‌കൊച്ചി പ്രതീക്ഷിക്കുന്നത്. ഒമിക്രോൺ ഭീതിയിൽ അന്താരാഷ്ട്ര യാത്രകൾക്കു നിയന്ത്രണം വന്നത് വിദേശികളുടെ വരവ് കുറയ്ക്കുമെന്ന് ആശങ്കയുണ്ടെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകളെത്തുമെന്ന പ്രതീക്ഷയിലാണ് ഫോർട്ട്‌കൊച്ചി

ഗ്രീനിക്സ് വില്ലേജ് ഹോംസ്റ്റേയിൽ കഥകളിയൊരുക്കം കാണുന്ന സഞ്ചാരികൾ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ഫോർട്ട്‌കൊച്ചി: ഒന്നര വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഫോർട്ട്‌കൊച്ചി ഉണരുകയാണ്. കോവിഡിന്റെ വരവോടെ, തകർന്നുപോയ ഫോർട്ട്‌കൊച്ചി പൈതൃക നഗരത്തിൽ ആളനക്കം തുടങ്ങി. കൊച്ചി കാണാൻ വരുന്നവരുടെ എണ്ണം കൂടുന്നു. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ തെരുവു നിറഞ്ഞ് സഞ്ചാരികൾ. മിക്ക ഹോംസ്റ്റേകളിലും അതിഥികളുണ്ട്.

കളിയുടെ തിരനോട്ടം

ഫോർട്ട്‌കൊച്ചി ഗ്രീനിക്സ് വില്ലേജ് ഹാളിലെ അരങ്ങിൽ താഴെ കിടക്കുന്ന കലാകാരന്റെ മുഖത്ത് ചുട്ടി കുത്തുന്നു. അതു കാണാൻ അരങ്ങിനു താഴെ കുറച്ചു പേർ. എല്ലാവരും ഇതര സംസ്ഥാനക്കാരാണ്. കുറെക്കാലത്തെ ഇടവേളയ്ക്കു ശേഷം കഥകളിക്കുള്ള ഒരുക്കമാണു ഫോർട്ട്‌കൊച്ചിയിൽ. ഇല്ലായ്മയുടെ കാലം കടന്ന് കഥകളി കലാകാരന്മാർ അരങ്ങിലെത്തുകയാണ്. മുഖത്ത് ചുട്ടി കുത്തുന്നത് മുതൽ കഥകളിയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും സഞ്ചാരികൾക്കു കൗതുക കാഴ്ചകളാണ്. കുറച്ചുകഴിഞ്ഞപ്പോൾ, അരങ്ങിൽ കഥകളി. കലാകാരന്മാർ സ്വപ്നംകണ്ട കാലം കടന്നുവരുന്നു. സഞ്ചാരികൾക്കായി നാടൻ കലകളും കഥകളിയും മറ്റ് ശാസ്ത്രീയ കലകളുമൊക്കെ അവതരിപ്പിക്കുന്ന പല തിയേറ്ററുകളും ഫോർട്ട്‌കൊച്ചിയിലുണ്ട്. ഇവയെ ആശ്രയിച്ച് നിരവധി കലാകാരന്മാരുമുണ്ട്. കുറെക്കാലമായി ഇവരൊക്കെ ദാരിദ്ര്യത്തിന്റെ കയ്പ് അനുഭവിക്കുകയായിരുന്നു.

ഹോംസ്റ്റേകളിൽ ആളനക്കം

പൂട്ടിക്കിടന്ന ഫോർട്ട്‌കൊച്ചിയിലെ ഹോംസ്റ്റേകളൊക്കെ അടിച്ചുതുടച്ചു വൃത്തിയാക്കുന്നു. പലയിടത്തും രണ്ടാഴ്ചയായി അതിഥികളുണ്ട്. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് അധികവും. വെള്ളിയാഴ്ച വരും. ഞായറാഴ്ച മടങ്ങും. അതാണു പുതിയ രീതി. ഓൺലൈൻ ബുക്കിങ് കാര്യമായി നടക്കുന്നുണ്ടെന്ന് ഫോർട്ട്‌കൊച്ചിയിലെ ഹോംസ്റ്റേ ഉടമ ജെയ്‌സൺ പറയുന്നു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഹോംസ്റ്റേകൾ ഉള്ള നഗരമാണ് ഫോർട്ട്‌കൊച്ചി. അംഗീകാരമുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് ഹോംസ്റ്റേകൾ ഇവിടെയുണ്ട്. പക്ഷേ, കൊറോണക്കാലം ഇവർ കണ്ണീര് കുടിക്കുകയായിരുന്നു.

കൊച്ചി കാണാൻ വിദേശികളും

കഴിഞ്ഞ ദിവസം ഫോർട്ട്‌കൊച്ചിയിൽ സ്പെയിനിൽ നിന്നൊരു സഞ്ചാരി വന്നു. ഹോംസ്റ്റേയിലാണ് അദ്ദേഹം തങ്ങിയത്. കുറെക്കാലത്തിനു ശേഷം വിദേശത്തുനിന്നു വന്ന ആദ്യ സഞ്ചാരിയായിരുന്നു അത്. അദ്ദേഹത്തെ ഹോംസ്റ്റേ സംഘടനയുടെ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. കൂടുതൽ വിദേശ സഞ്ചാരികൾ താമസിയാതെ വരുമെന്നാണ് വിവരം. എന്നാൽ ഒമിക്രോൺ ഭീതിയിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് നിയന്ത്രണം വന്നത് ഹോംസ്റ്റേകളെ ആശങ്കയിലാക്കുന്നു.

Home Stay Fort Kochi
സ്പെയിനിൽ നിന്നെത്തിയ സഞ്ചാരി ഹോംസ്റ്റേ സംരംഭകരുമായി സംസാരിക്കുന്നു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

നഗരത്തിന്റെ പ്രതീക്ഷ

വിനോദസഞ്ചാര മേഖലയുടെ തളർച്ച ഫോർട്ട്‌കൊച്ചി പൈതൃക നഗരത്തിലെ ജീവിതത്തെ വല്ലാതെ ഉലച്ചിരുന്നു. ഈ മേഖലയെ ആശ്രയിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന നാടാണിത്. സഞ്ചാരികൾ വരാതായപ്പോൾ, നാട് വല്ലാതെ വിഷമിച്ചു. പലരും കടക്കെണിയിലായി. ഇന്ന് സ്ഥിതി മാറി. തെരുവുകളിൽ സഞ്ചാരികളെ കാണാം. അവർ കടകളിൽ കയറുന്നുണ്ട്. സാധനങ്ങൾ വാങ്ങുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ധാരാളം പേർ ഫോർട്ട്‌കൊച്ചിയിലേക്ക് എത്തുമെന്നാണ് സൂചന. ഡിസംബർ കഴിയുന്നതോടെ, ഫോർട്ട്‌കൊച്ചിയുടെ ജീവിതംതന്നെ മാറുമെന്നാണ് പ്രതീക്ഷ.

സഞ്ചാരികൾ ഇനി വരാതിരിക്കില്ല

രണ്ട് വർഷമായി നിർത്തിെവച്ചിരുന്ന കഥകളി പുനരാരംഭിച്ചു. സഞ്ചാരികളുടെ വരവാണ് അതിന് കാരണമായത്. സാധാരണക്കാർക്കു വേണ്ടിയുള്ള കാര്യങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. കൊച്ചിയുടെ ടൂറിസം മേഖല പച്ചപിടിക്കുകയാണ്

- സ്റ്റാൻലി, ഗ്രീനിക്സ് വില്ലേജ്, ഫോർട്ട്‌കൊച്ചി

കാണുന്നത് വലിയ മാറ്റം

ഇപ്പോൾ തന്നെ ഹോംസ്റ്റേകളിൽ ആളുകളുണ്ട്. എല്ലാ ഹോംസ്റ്റേകളും തുറക്കുകയാണ്. വലിയ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുകയാണ്

- ജോസഫ് ഡൊമിനിക്, പ്രസിഡന്റ്, ഹോംസ്റ്റേ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ

കൂടുതൽ സൗകര്യങ്ങളൊരുക്കണം

ഫോർട്ട്‌കൊച്ചിയിൽ ഉടനെ നടപ്പാക്കേണ്ട ചില കാര്യങ്ങൾ തീരുമാനിച്ചിരുന്നു. പലതും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. അത് വേഗത്തിൽ പൂർത്തിയാക്കണം. എല്ലാവരും ഒത്തു ശ്രമിച്ചാൽ നമുക്ക് വലിയ നേട്ടമുണ്ടാക്കാം. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പ്രതീക്ഷിക്കാം.

-എം.പി. ശിവദത്തൻ, ഡയറക്ടർ, കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി

Content Highlights: Fort Kochi street, Fort Kochi beach, Fort Kochi tourist places


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented